Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 3:10 pm

Menu

Published on August 29, 2014 at 11:12 am

ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികളുടെ സഹായി മൂന്നാറില്‍ പിടിയില്‍

man-arrested-for-to-aid-terrorist

മൂന്നാര്‍ : തീവ്രവാദികള്‍ക്ക് സഹായം ചെയ്തിരുന്ന യുവാവിനെ പോലീസ് പിടികൂടി. ബിഹാറിയായ ജമീല്‍ ഷെഫീക്കുള്‍ ആണ് മൂന്നാറില്‍ പിടിയിലായത്. ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ക്കാണ് ഇയാള്‍ താമസമൊരുക്കിയത്.മൂന്നാറില്‍ ചായക്കട നടത്തുകയായിരുന്ന ഇയാള്‍ കുറെ നാളായി മുംബൈയിലും മറ്റുമായി ഒളിവിലായിരുന്നു.ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികളായ വഖാസ് അഹമ്മദ്, തെഹ്‌സിന്‍ അക്തര്‍ എന്നിവര്‍ക്ക് മൂന്നാറില്‍ സഹായം ചെയ്തിരുന്നത് ജമീലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ നേരത്തെ ചായക്കട നടത്തിയിരുന്ന പ്രദേശത്ത് ഇയാളെത്തിയതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് പ്രദേശം പൂര്‍ണമായും വളഞ്ഞാണ് പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.ജമീലിനെ പിടികൂടിയതോടെ ഇന്ത്യന്‍ മുജാഹിദ്ദീന്റെ ഇവിടുത്തെ കണ്ണികളെക്കുറിച്ച് വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ് . ദേശീയ അന്വേഷണ ഏജന്‍സിയും ഡല്‍ഹി പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡുമാണ് കേസന്വേഷിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33