Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: പിണങ്ങിപ്പോയ ഭാര്യയെ വിളിച്ചുവരുത്തി പൊതുജനമധ്യത്തില്‍ വച്ച് മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജ്യോതിനഗറില്‍ വ്യാഴാഴ്‌ച വൈകിട്ട് നാല് മണിക്കാണ് നാടിനെ നടുക്കിയ സംഭവം. ഗുരുതരമായി പൊളളലേറ്റ റൂബിന എന്ന യുവതിയെ ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആറ് വര്‍ഷം മുമ്പ് വിവാഹിതരായ ഭര്‍ത്താവ് മൊഹമ്മദ് റായീസും റൂബീനയും കഴിഞ്ഞ കുറെ മാസങ്ങളായി പിരിഞ്ഞു കഴിയുകയായിരുന്നു. ഭര്‍ത്താവ് പലതവണ വിളിച്ചതിന്റെ പേരില്‍ റൂബീന ഡല്‍ഹി-യുപി അതിര്‍ത്തിയിലുളള ലോണി റൗണ്ട് എബൗട്ടില്‍ കൂടിക്കാഴ്‌ചക്ക് സമ്മതം മൂളുകയായിരുന്നു.
എന്നാല്‍, കൂടിക്കാഴ്‌ചയില്‍ ഇരുവരും തമ്മില്‍ രൂക്ഷമായ വാഗ്വാദം നടന്നു. തുടര്‍ന്ന് നാട്ടുകാര്‍ നോക്കിനില്‍ക്കേ മൊഹമ്മദ് റായീസ് തന്റെ കൈയില്‍ കരുതിയിരുന്ന മണ്ണെണ്ണ റൂബീനയുടെ മേല്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു.
ആശുപത്രിയിലാക്കിയ റൂബീനയ്‌ക്ക് 70 ശതമാനം പൊളളലേറ്റിട്ടുണ്ടെന്ന് പോലീസധികൃതര്‍ വ്യക്‌തമാക്കി
സംഭവത്തിനു ശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് മൊഹമ്മദ് റായീസിനു വേണ്ടി പോലീസ് തെരച്ചില്‍ ശക്‌തമാക്കി.
Leave a Reply