Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ ഡോക്ടർക്കു നേരെ മാനഭംഗശ്രമം.ഇന്നലെ രാത്രി എട്ടുമണിക്കായിരുന്നു സംഭവം. കെഎസ്ഇബിയിലെ ഡ്രൈവറാണ് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.സംഭവവുമായി ബന്ധപ്പെട്ട് കിളിമാനൂര്‍ സ്വദേശി അയ്യപ്പനെ പോലീസ് അറസ്റ്റു ചെയ്തു. ശ്രീചിത്ര ഇന്‍സ്റ്റിറ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്നും മെഡിക്കല്‍ കോളജിലെ പുതിയ ഒ.പിയിലേക്ക് വരുന്ന വഴിയിലാണ് മാനഭംഗശ്രമം നടന്നത്. ഇവിടെയാണ് കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസ് സ്ഥിതി ചെയ്യുന്നത്. മദ്യലഹരിയിലായിരുന്ന പ്രതി വനിതാ ഡോക്ടറെ കയറിപ്പിടിക്കുകയാണുണ്ടായത്.
Leave a Reply