Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 17, 2026 9:06 am

Menu

Published on August 8, 2014 at 11:30 am

പെണ്‍കുട്ടികളോട് അശ്ലീലം കാണിച്ച യുവാവിനെ നടുറോഡിൽ വെച്ച് പെണ്‍കുട്ടികൾ ഓടിച്ചിട്ടടിച്ചു

man-beaten-by-two-girls-in-kottayam-for-misbehave

കോട്ടയം:  വിദ്യാര്‍ഥിനികളോട് അശ്ലീലം കാണിച്ച യുവാവിനെ  പെണ്‍കുട്ടികൾ നടുറോഡില്‍ ഓടിച്ചിട്ടിടിച്ചു. കോട്ടയം നഗരത്തിലെ കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികളാണ്, സിനിമയെ വെല്ലുന്ന തരത്തിലുള്ള മിന്നല്‍പ്രതികരണം നടത്തിയത്. സംഭവത്തില്‍ കളക്ടറേറ്റ് ചെറുവള്ളിക്കുന്ന് ഈടാട്ടുപറമ്പില്‍ ഷിജോ ജോസഫിനെതിരെ(28) പോലീസ് കേസെടുത്തു. ഗുസ്തി പഠിക്കുന്ന പെണ്‍കുട്ടികള്‍ അധ്യാപികക്കൊപ്പം നടന്നു പോവുകയായിരുന്നു. അപ്പോഴാണ് ഷിജോ അശ്ലീല ആംഗ്യം കാണിച്ചത്. അപ്പോള്‍ തന്നെ കൂട്ടത്തില്‍ ഒരു പെണ്‍കുട്ടി ഷിജോയുടെ കരണം നോക്കി ഒരു അടി കൊടുത്തു. എന്നാല്‍ അതുകൊണ്ടൊന്നും ഷിജു അടങ്ങിയില്ല. പെണ്‍കുട്ടികളെ പിന്തുടര്‍ന്നെത്തിയ ഷിജോ വീണ്ടും അശ്ലീല ആംഗ്യം കാണിച്ചു. നേരത്തെ അടികൊടുത്ത പെണ്‍കുട്ടിയെ പിടിച്ച് തള്ളുകയും ചെയ്തു. ഇതോടെ കളി മാറി. രണ്ട് പെണ്‍കുട്ടികള്‍ ചേര്‍ന്ന് ഒടിച്ചിട്ട് തല്ലുകയായിരുന്നു. തല്ലുകൊണ്ട് ഷിജോ ക്ഷീണിച്ചെങ്കിലും അടി കൊടുത്ത പെണ്‍കുട്ടികള്‍ക്ക് ഒരു ക്ഷീണവും ഉണ്ടായിരുന്നില്ല. ആളുകള്‍ തല്ലുകാണാന്‍ തടിച്ചുകൂടി. ഇതോടെ ഗതാഗതം തടസ്സപ്പെട്ടു. പ്രശ്‌നം എന്താണെന്നറിയാനെത്തിയ പോലീസുകാരാണ് ഒടുവില്‍ ഷിജോവിനെ തല്ലില്‍ നിന്ന് രക്ഷിച്ചത്. പെണ്‍കുട്ടികളെ ഒരുവിധത്തില്‍ അനുനയിപ്പിക്കുകയായിരുന്നു. ഷിജോ ജോസഫിനെതിരെ കേസെടുത്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33