Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുബൈ: ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ പറഞ്ഞുറപ്പിച്ച പോലെ ബുക്ക് ചെയ്ത് 2000 ദിർഹവുമായി എത്തിയതായിരുന്നു ഇയാൾ. അങ്ങനെ യുവതിയുടെ ഫ്‌ളാറ്റിലെത്തിയ 29കാരനായ ഇയാളുടെ സകല കണക്കുകൂട്ടലുകളും തെറ്റിക്കുന്ന സംഭവമായിരുന്നു പിന്നീട് അവിടെ നടന്നത്. യുവതിയുടെ ഫ്‌ളാറ്റിൽ ഒപ്പമുണ്ടായിരുന്ന ഒരു കൂട്ടം ലൈംഗിക തൊഴിലാളികൾ ചേർന്ന് ഇയാളെ കൊള്ളയടിക്കുകയായിരുന്നു. വിസിറ്റിംഗ് വിസയിലെത്തിയ സുഡാൻ സ്വദേശിയായ ആൾക്കാണ് ഇത്തരത്തിലൊരു അനുഭവമുണ്ടായത്. ഇയാളുടെ കൈയിലുണ്ടായിരുന്ന 17631 ദിർഹം രൂപ നഷ്ടമായി. തുടർന്ന് നൈജീരിയക്കാരിയായ ഈ യുവതിക്കെതിരെ ഇയാൾ പോലീസിൽ പരാതി നൽകി
ഒരു നിശാ ക്ലബില്‍ വെച്ച് സുഹൃത്ത് കൊടുത്ത നമ്പറിലേക്ക് വിളിച്ചാണ് യുവതിയെ ബന്ധപ്പെട്ടത്. അങ്ങനെ ഫോണിലൂടെ പറഞ്ഞുറപ്പിച്ച തുകയായ 2000 ദിര്‍ഹവുമായി ഫ്ളാറ്റിലെത്തിയ യുവാവിനെ പക്ഷെ സ്വീകരിച്ചത് ഒന്നിന് പകരം നാല് യുവതികളായിരുന്നു. ഇവർ ഇയാളെ ഉപദ്രവിച്ച ശേഷം 2000 ദിർഹത്തിനു പുറമെ കയ്യിലുണ്ടായിരുന്ന 17,631 ദിര്‍ഹം മോഷ്ടിക്കുകയുമായിരുന്നു.
സംഭവം നടന്ന ശേഷം യുവതികൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഫ്‌ലാറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥന്റെ സഹായത്തോടെ പരാതിക്കാരന്‍ ഒരാളെ പിടികൂടി. ശേഷം ആ യുവതിയെ പോലീസിനെ ഏല്പിച്ചു. കേസിന്റെ ആദ്യ ഘട്ട വിചാരണ പൂര്‍ത്തിയിട്ടുണ്ട്. അടുത്ത വിചാരണ ഡിസംബര്‍ 13ന് നടക്കും. സമാനമായ സംഭവങ്ങൾ ഈയടുത്തായിത്തന്നെ ദുബായിൽ അരങ്ങേറിയിരുന്നു.
Leave a Reply