Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നെയ്യാറ്റിന്‍കര:അർദ്ധരാത്രി കിണറ്റിൽ വീണ് രക്ഷപ്പെട്ടയാൾ അടുത്ത ദിവസം ട്രെയിൻ തട്ടി മരിച്ചു.മാറനല്ലൂര്‍ കൂവളശ്ശേരി ചെന്നിയോട് കൊടിവിള റോഡരികത്തുവീട്ടില്‍ ലാസറാണ്(55) മരിച്ചത്.തിങ്കളാഴ്ച പുലർച്ചെ വീട്ടു മുറ്റത്തെ കിണറ്റിൽ വീണ ഇയാളെ ഫയര്‍ഫോഴ്‌സും പോലീസും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു.ഇയാളെ പിന്നീട് പോലീസ് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവിടെ നിന്നും രാവിലെ 8.30 ഓടെ ഇയാൾ സ്വയം ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് പോയി.പിന്നീട് ഇവിടെ നിന്നും വസ്ത്രം മാറ്റി പുറത്ത് പോയ സമയത്താണ് അപകടം നടന്നത്.ബാംഗ്‌ളൂര്‍ കന്യാകുമാരി തീവണ്ടി തട്ടിയാണ് ലാസര്‍ മരിച്ചതെന്ന് പോലീസ്പറഞ്ഞു.കുടുംബവുമായി തെറ്റി കഴിയുകയായിരുന്ന ലാസറിൻറെ ഭാര്യ ഓമനയും മകന്‍ പ്രസാദും പെരിങ്ങമലയിലാണ് താമസിക്കുന്നത്.
Leave a Reply