Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 7:13 pm

Menu

Published on February 6, 2017 at 4:48 pm

പ്രേതബാധ ഒഴിപ്പിക്കുന്നതിനിടെ യുവാവ് രക്തം തുപ്പുന്നതിൻറെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍…!!

man-drenched-in-blood-forces-crucifix-down-his-throat

പ്രേതബാധ ഒഴിപ്പിക്കുന്നതിനിടെ ഭയാനകമാം വിധം രക്തം തുപ്പുന്ന യുവാവിൻറെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. തെക്കന്‍ അമേരിക്കയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ബാധ ഒഴിപ്പിക്കുന്നതിനിടെ യുവാവ് വിവിധ ഭാവപ്രകടനങ്ങൾ കാണിക്കുന്നുണ്ടായിരുന്നു. ബാധ കയറിയെന്ന് കരുതുന്ന യുവാവ്‌ ഒരു കസേരയിൽ ഇരിക്കുന്നതും ഇയാൾക്ക് ചുറ്റും മേല്‍വസ്ത്രം ധരിക്കാത്ത യുവാക്കള്‍ നടക്കുന്നതും വീഡിയോയിൽ കാണുന്നുണ്ട്. ഒരാൾ യുവാവിൻറെ കൈ മുകളിലേക്ക് ഉയർത്തുമ്പോൾ മറ്റൊള്‍ ഇയാളുടെ ശരീരത്തിലേക്ക് വെള്ളം തുപ്പുകയും മറ്റും ചെയ്യുന്നു. ഈ സമയത്ത് ചുറ്റും കൂടി നില്‍ക്കുന്നവര്‍ ചെണ്ട കൊട്ടി ശബ്ദമുണ്ടാക്കുന്നു.



അപ്പോൾ യുവാവിൻറെ പെരുമാറ്റത്തിൽ വൻ ഭാവവ്യത്യാസങ്ങളാണ് ഉണ്ടാകുന്നത്. ഈ സമയത്ത് യുവാവിന് ഒരാൾ സിഗരറ്റും മറ്റൊരാൾ കത്തിയും നൽകുന്നു. അവസാനം ഇയാള്‍ തൊണ്ടയിലേക്ക് കമ്പിപോലുള്ള ഉപകരണം കുത്തിയിറക്കുകയും അതിനൊപ്പം ചോര തുപ്പുകയും ചെയ്യുന്നു. അപ്പോഴെല്ലാം യുവാവ് നിലത്ത് കാലിട്ടടിക്കുകയും കൈകള്‍ പ്രത്യേക രിതീയില്‍ ചലിപ്പിക്കുകയും ചെയ്യുന്നു. വായിലും നെഞ്ചിലുമെല്ലാം ചോര ഒലിക്കുന്ന യുവാവിൻറെ ഭാവ പ്രകടനങ്ങൾ ആരെയും പേടിപ്പിക്കുന്നതാണ്. യുവാവിൻറെ പേരോ മറ്റ് വിഷാദാംശങ്ങളോ ലഭ്യമല്ല.

Loading...

Leave a Reply

Your email address will not be published.

More News