Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വെറും ഒരു ബാഗ് കാരണമാണ് ഈ ചെറുപ്പക്കാരൻ മരണത്തിൽ നിന്നും രക്ഷപ്പെട്ടത്. റോഡിൽ തനിക്ക് പിറകെ വന്ന കാർ തന്റെ മേൽ കയറിയിറങ്ങിയിട്ടു പോലും ഒരു ബാഗ് ഈ ചെറുപ്പക്കാരന്റെ രക്ഷകനാകുകയായിരുന്നു. ചൈനയിലാണ് സംഭവം. വീഡിയോ കണ്ടു നോക്കൂ..
ചൈനയിൽ ഒരു സിറ്റിയിൽ റോഡിൽ ഒരു കാർ പാർക്കിങ് ഏരിയയിലാണ് സംഭവം നടന്നത്. അഴിഞ്ഞുപോയ തന്റെ ഷൂ ലെയ്സ് കെട്ടുകയായിരുന്നു ഈ ചെറുപ്പക്കാരൻ. പിറകിൽ നിന്നും കാർ വരുന്നത് ചെറുപ്പക്കാരൻ കണ്ടില്ല. കാർ ആണെങ്കിൽ പെട്ടെന്ന് വന്നപ്പോൾ നിർത്താൻ പറ്റാത്ത അവസ്ഥയിലുമായിരുന്നു. അതോടെ കാർ ഈ പയ്യന്റെ ശരീരത്തിന് മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു. കാര് ഡ്രൈവർ പെട്ടെന്ന് വണ്ടി നിർത്തി ഇറങ്ങി വന്നു. ഒപ്പം റോഡിലുള്ളവരെല്ലാം തന്നെ ഓടിയെത്തി പയ്യനെ കാറിന്റെ അടിയിൽ നിന്നും വലിച്ചു പുറത്തെത്തിച്ച ശേഷം വേഗം ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
തന്റെ പുറകിലുണ്ടായിരുന്ന സ്കൂൾ ബാഗ് ആയിരുന്നു ചെറുപ്പക്കാരനെ സാരമായ പരിക്കുകൾ പറ്റുന്നതിൽ നിന്നും, എന്തിനു മരണത്തിൽ നിന്ന് പോലും രക്ഷിച്ചത്. ബാഗ് കാരണം കാർ പയ്യന്റെ മേൽ കേറി ഇറങ്ങാൻ പറ്റാഞ്ഞതായിരുന്നു ഇതിന് കാരണം. റോഡിൽ പലയിടത്തായി നിലകൊണ്ടിരുന്ന സിസിടിവി ദൃശ്യങ്ങളിൽ നിന്നും ലഭിച്ചതാണ് ഈ വീഡിയോ.
Leave a Reply