Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബീജിംഗ്: ഫ്രൈഡ് ചിക്കന്‍ കഴിച്ചതു മൂലം സ്തനങ്ങള്‍ വളര്‍ന്നെന്ന പരാതിയുമായി ചൈനീസ് യുവാവ്. ലീ (26) എന്ന കോളേജ് വിദ്യാര്‍ത്ഥിയാണ് മാറിടം സ്ത്രീകളുടേത് പോലെ വളര്‍ന്നു എന്ന പരാതിയുമായി രംഗത്തെത്തിയത്.തന്റെ മാറിടം വളരുന്നതില്‍ അസ്വസ്ഥനായി ഡോക്ടര്‍മാരെ സമീപിച്ചപ്പോഴാണ് കാരണം മനസ്സിലായത്. ഫ്രൈഡ് ചിക്കനിലെ അമിതമായ ഹോര്‍മോണ്‍ പ്രയോഗം കാരണമാണ് സ്തനവളര്‍ച്ചയെന്ന് പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. ആഹാരത്തില്‍ നിന്ന് ചിക്കന്‍ ഒഴിവാക്കിയും പഴങ്ങളും പച്ചക്കറിയും ഉള്‍പ്പെടുത്തിയും ഈ അവസ്ഥയെ തരണം ചെയ്യാമെന്നും ഡോക്ടര്‍മാര്‍ ലീയെ ഉപദേശിച്ചു. ഇയാള്‍ സ്ഥിരമായി കഴിച്ചിരുന്നത് ഫ്രൈഡ് ചിക്കന്‍ വിംഗ്‌സും ഡ്രംസ്റ്റിക്‌സുമായിരുന്നു.ഫ്രൈഡ് ചിക്കന്‍ കഴിക്കുന്നത് അമിതവണ്ണത്തിന് കാരണമാകുമെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.ഈസ്ട്രജന്‍, ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥയാണ് പുരുഷന്‍മാരുടെ സ്തനവളര്‍ച്ചയ്ക്ക് കാരണമാവുന്നത്.
Leave a Reply