Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുബൈ: വയറിനുള്ളില്‍ രണ്ട് കിലോഗ്രാം ഹെറോയിന്‍ അടങ്ങുന്ന 125 ക്യാപ്‌സൂളുകളുമായി യുവാവ് ദുബൈ എയര്‍പോര്‍ട്ടില്‍ പിടിയിലായി. ബ്രസീലിയന്‍ എയര്‍പോര്‍ട്ടായ സാവോ പോളോയില്‍ നിന്നും ദുബൈയില്‍ വന്നിറങ്ങിയ ആഫ്രിക്കന്‍ യാത്രക്കാരനില്‍ നിന്നുമാണ് മയക്കുമരുന്ന് പിടികൂടിയത്.
ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ മൂന്നാം ടെര്‍മിനലില്‍ നിന്നുമാണ് യുവാവിനെ കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. യാത്രക്കാരന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
Leave a Reply