Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 21, 2024 10:03 pm

Menu

Published on October 14, 2014 at 4:47 pm

പ്രതികാരം തീർക്കാൻ സുഹൃത്തിൻറെ 90 കാരി അമ്മൂമ്മയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ

man-held-for-raping-90-year-old-woman

മുംബൈ: പ്രതികാരം തീർക്കാൻ സുഹൃത്തിൻറെ 90 കാരിയായ അമ്മൂമ്മയെ യുവാവ് ബലാത്സംഗം ചെയ്തു. മുംബൈയിലെ ചെമ്പൂരിനടുത്തുള്ള ചേരിയിലാണ് ഇത്തരത്തിലൊരു ക്രൂര പീഡനം നടന്നത്. സംഭവത്തിൽ 27 കാരനായ പ്രഭു നാടാരെ പോലീസ് അറസ്റ്റ് ചെയ്തു.പ്രഭുവും മറ്റ് രണ്ട് സുഹൃത്തുക്കളും ഒരുമിച്ച് മദ്യപിക്കുന്നതിനിടയിൽ മദ്യലഹരിയിലായിരുന്ന പ്രഭുവിൻറെ പേഴ്സും,വാച്ചുമായി മറ്റ് രണ്ട് സുഹൃത്തുക്കൾ ഓടിപ്പോയി.ഇവരെ പിന്തുടർന്ന് പിടിക്കാൻ ശ്രമിച്ചെങ്കിലും അവരെ പിടിക്കാനായില്ല. പിന്നീട് തൊട്ടടുത്തുള്ള ചെറ്റക്കുടിലിൽ പ്രഭു കയറി.തൻറെ സാധനങ്ങളെടുത്ത് കൊണ്ട് പോയ സുഹൃത്തിൻറെ അമ്മൂമ്മയുടെ വീടായിരുന്നു അത്.പിന്നീട് വീടിനകത്ത് കയറിയ ഇയാൾ ഉറങ്ങിക്കൊണ്ടിരുന്ന അന്ധയായ തൊണ്ണൂറുകാരിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.ബലാത്സംഗത്തിനു ശേഷം അബോധാവസ്ഥയിലായ വൃദ്ധ ബോധം തെളിഞ്ഞപ്പോൾ അവരുടെ കൈയ്യുകൾ കെട്ടിയിട്ട നിലയിലായിരുന്നു.പിന്നീട് പാടുപെട്ട് കെട്ടുകളെല്ലാം അഴിച്ച് അടുത്ത വീട്ടിലുള്ള മകനെ വിവരം അറിയിച്ചു.ഇതിനെ തുടർന്ന് മകൻ പോലീസിൽ പരാതി നൽകി. ഉറക്കത്തിൽ തൻറെ കയ്യുകൾ ആരോ കെട്ടുന്നതായി തോന്നിയെന്നും ശബ്ദമുണ്ടാക്കാൻ ശ്രമിച്ചപ്പോൾ വായിൽ തുണി തിരുകിക്കയറ്റിയതായും വൃദ്ധ പോലീസിന് മൊഴി നൽകി. അമിതമായി മദ്യപിച്ചിരുന്ന പ്രതിക്ക് കൃത്യത്തിന് ശേഷം ദൂരം നടക്കാനായില്ല. ഇയാളെ പോലീസ് അന്വേഷിച്ചപ്പോൾ അയാൾ വഴിയരികിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. പിടിയിലായ പ്രഭു നാടാർ കുറ്റം സമ്മതിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News