Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മെംഫിസ്:സാത്താനെ സംതൃപ്തിപ്പെടുത്താനുള്ള പൂജയ്ക്ക് വേണ്ടി യുവാവ് 36 കാരിയെ കൊന്നു തിന്നു. ഗ്രിഗറി ഹെയില്‍ എന്ന 37 കാരനാണ് ലിസ ഹൈദര്‍ എന്ന യുവതിയെ കൊലപ്പെടുത്തിയത്. അമേരിയ്ക്കയിലെ ടെന്നസിയിലാണ് സംഭവം നടന്നത്. ഗ്രിഗറി ഹെയില്‍ സാത്താൻ വിശ്വാസിയാണ്. ലിസയെ ഹെയില്‍ ആദ്യമായി പരിചയെപ്പെടുന്നത് ഒരു മദ്യ ശാലയിൽ വെച്ചാണ്. ഇവിടെ നിന്ന് ലിസയെ ഹെയില്‍ സ്നേഹം നടിച്ച് വീട്ടിലേക്ക് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി.പിന്നീട് ഇവിടെ വെച്ച് ഹെയില്‍ ലിസയെ കൊലപ്പെടുത്തിയ ശേഷം പാകം ചെയ്ത് ഭക്ഷിക്കുകയായിരുന്നു. ലിസയുടെ ഹൃദയം ഹെയിലിന്റെ അയല്‍വാസിയുടെ പൂന്തോട്ടത്തില്‍ നിന്ന് കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം നടത്തിയപ്പോൾ ഹെയിലിന്റെ വീട്ടില്‍ നിന്നും ലിസയുടെ ശരീരം പാകം ചെയ്ത നിലയിൽ പോലീസ് കണ്ടെത്തി. ഇതിനൊപ്പം മൃഗങ്ങളുടെ എല്ലുകളും ഇവിടെ നിന്നും കണ്ടെടുത്തു. കുറ്റങ്ങളെല്ലാം ഹെയില്‍ സമ്മതിച്ചു. സംഭവത്തെ തുടർന്ന് യുവാവിന് ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് കോടതി വിധിച്ചു. ലിസ വിവാഹിതയും ആറ് കുട്ടികളുടെ അമ്മയുമാണ്.
Leave a Reply