Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2024 4:26 pm

Menu

Published on December 24, 2014 at 10:55 am

താൻ യേശുവാണെന്ന് പറഞ്ഞ് യുവാവ് സ്വന്തം അമ്മാവനെ കൊന്നു!

man-killed-uncle-after-religious-daytime-tv-led-him-to-believe-he-was-jesus

ലണ്ടൻ: ഭൂമിയിലെ തിന്മകളെ തുടച്ചു നീക്കാനായി പുനർജനിച്ച യേശുവാണ് താനെന്ന് പറഞ്ഞ് 28 കാരനായ യുവാവ് സ്വന്തം അമ്മാവനെ കൊലപ്പെടുത്തി .79 കാരനായ ഇബ്രാഹിം ഹാജിയെയാണ് മരുമകനായ അഹമ്മദ് ഹുസൈന്‍ എന്ന ലണ്ടന്‍ സ്വദേശി മതഭ്രാന്തിന്റെ പേരില്‍ കൊലപ്പെടുത്തിയത്. ലണ്ടനിലെ വെസ്റ്റ് ഡ്രയ്ട്ടണിലെ ഒരു വീട്ടിലാണ് ആക്രമണം നടന്നത്. മാനസികാസ്വാസ്ഥ്യങ്ങൾ കാണിച്ചിരുന്ന ഹുസൈന് രോഗമുള്ളതായി ഡോകാട്ർമാർ സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ കുറേ ആഴ്ചകളായി ഹുസൈനിന്റെ മാനസിക നില തകരാറില്‍ ആണെന്നും താന്‍ ദൈവമാണെന്നും ലോകത്തെ രക്ഷിക്കാന്‍ എത്തിയ യേശുവാണെന്നും ഇയാൾ വിളിച്ചുപറയാറുണ്ടായിരുന്നെന്ന് ഹുസൈന്റെ അമ്മ പറഞ്ഞു. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഹുസൈൻ മാലാഖയോട് സംസാരിക്കുന്ന പോലെ കിടപ്പ് മുറിയിലിരുന്ന് സംസാരിക്കുന്നതായി അമ്മ കേട്ടിരുന്നു. കൂടാതെ മതപരമായ ടെലിവിഷന്‍ പരിപാടികളാണ് ഹുസൈന്‍ കണ്ടിരുന്നതെന്നും അമ്മ പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. മകനെ നോക്കാനായി അമ്മാവനായ ഹാജിയെ അമ്മ വിളിച്ചുവരുത്തുകയായിരുന്നു. രാത്രി അമ്മ വീട്ടിൽ തിരിച്ചെത്തിയപ്പോൾ രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഇബ്രാഹിം ഹാജിയെയാണ് കണ്ടത്. സംഭവത്തിൽ ഹുസൈനെതിരെ കോടതി കൊലക്കുറ്റം ചുമത്തി തടവ് ശിക്ഷയ്ക്ക് വിധിച്ചു.

Loading...

Leave a Reply

Your email address will not be published.

More News