Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലക്‌നൗ : അത്താഴത്തിന് രുചിയില്ലെന്ന് പറഞ്ഞ് ഭാര്യയുമായി വഴക്കുണ്ടാക്കിയ യുവാവ് ആത്മഹത്യ ചെയ്തു.ഗോംതിനഗറില്‍ താമസിക്കുന്ന ബ്രജേഷ് എന്നയാളാണ് മരിച്ചത്.സംഭവ ദിവസം ഭാര്യ ജോലി കഴിഞ്ഞ് വന്നപ്പോൾ അത്താഴത്തിന് രുചിയില്ലെന്ന് പറഞ്ഞ് ബ്രജേഷ് ബഹളമുണ്ടാക്കിയിരുന്നു.അതിനു ശേഷമാണ് ബ്രജേഷ് ആത്മഹത്യ ചെയ്തതെന്ന് ഭാര്യ പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു. ഇവർക്ക് ഒരു മകളുമുണ്ട്.ലക്നൗവിൽ ഈ ദിവസം തന്നെ മറ്റ് മൂന്ന് ആത്മഹത്യകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇവരിൽ രണ്ടു പേർ അസുഖം മൂലമാണ് ആത്മഹത്യ ചെയ്തത്.ഒരാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണ കാരണം വ്യക്തമല്ല.
Leave a Reply