Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ : ജാതിമാറി വിവാഹം കഴിച്ച പെണ്‍കുട്ടിയെ അച്ഛൻ തിളച്ച എണ്ണയിൽ മുക്കി കൊലപ്പെടുത്തി.തമിഴ് നാട്ടിലെ രാമനാഥപുരം മുതുകുളത്തൂരിന് സമീപം അല്ലി രാജ(45)നാണ് തൻറെ സ്വന്തം മകളോട് കൊടുംക്രൂരത കാട്ടിയത്. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ രാജന്റെ മകള്‍ തന്‍റെ സമീപവാസിയായ ധരണ്‍രാജുമായി പ്രണയത്തിലാകുകയും രക്ഷിതാക്കളറിയാതെ യുവാവിനെ വിവാഹം ചെയ്യുകയും ചെയ്തു.സംഭവമറിഞ്ഞ് രാജന്‍ പരാതി നല്‍കുകയും തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ എടുത്ത നടപടിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന് ധരണ്‍രാജിനെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. പെണ്‍കുട്ടിയെ രക്ഷിതാക്കളുടെ കൂടെ അയക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞദിവസം വീടിന് സമീപം പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ രാജന്‍ പെണ്‍കുട്ടിയെ തിളച്ചയെണ്ണയില്‍ മുക്കി കൊന്നതാണെന്ന് കണ്ടെത്തി. സംഭവത്തില്‍ രാജനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
–
Credit : Mathrubhumi
Leave a Reply