Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2026 8:06 pm

Menu

Published on September 5, 2014 at 10:24 am

സ്ത്രീധനത്തെചൊല്ലി തർക്കം : ഭാര്യയുടെ ജനനേന്ദ്രിയത്തിൽ ആസിഡ് ഒഴിച്ചു

man-pours-acid-into-wifes-genitals-for-dowry-in-madhya-pradesh

ഭോപ്പാൽ: സ്ത്രീധനത്തെ ചൊല്ലിയുള്ള  തർക്കത്തെ തുടർന്ന് ഭർത്താവ് ഭാര്യയുടെ ജനനേന്ദ്രിയത്തിൽ ആസിഡ് ഒഴിച്ചു.  മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. സ്വകാര്യഭാഗങ്ങളിലും, വയറിലും തുടയിലും ആസിഡ് വീണ് മാരകമായ പൊള്ളലേറ്റ യുവതിയെ ഭര്‍ത്താവും വീട്ടുകാരും ആവശ്യമായ വൈദ്യസഹായം നല്‍കാതെ മുറിയില്‍ പൂട്ടിയിട്ടു. തുടര്‍ന്ന് മണിക്കൂറുകള്‍ കഴിഞ്ഞ് ആഡിഡ് ആക്രമണത്തെ തുടര്‍ന്ന് ബോധരഹിതയായ യുവതി മരിച്ചെന്ന് കരുതി ഭര്‍ത്താവ് യുവതിയുടെ അച്ഛനെ വിളിച്ച് മകള്‍ ആത്മഹത്യ ചെയ്‌തെന്ന് അറിയിച്ചതായി പോലീസ് പറഞ്ഞു. തുടര്‍ന്ന് യുവതിയുടെ പിതവെത്തി യുവതിയെ ആശുപത്രിയിലെത്തിക്കുകയും കുറച്ച് സമയത്തിന് ശേഷം ബോധം തിരികെ കിട്ടിയ യുവതി വിവരങ്ങള്‍ അച്ഛനോടും ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരോടും പറഞ്ഞപ്പോഴാണ് ക്രൂരപീഡനം പുറത്തായത്. എട്ട് വര്‍ഷം മുമ്പാണ് യുവതിയുടെ വിവാഹം നടന്നത്. 2009 മുതലാണ് സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് പീഡനം തുടങ്ങിയത്. 2010ല്‍ സ്ത്രീധന പീഡനത്തിന് ഭര്‍ത്താവിെനതിരെ കേസ് കൊടുത്തിരുന്നെങ്കിലും ഇരു കുടുംബങ്ങളും തമ്മില്‍ കോടതിയില്‍ വച്ച് നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയെ തുടര്‍ന്ന് കേസ് ഒതുക്കിത്തീര്‍ക്കുകയായിരുന്നു. യുവതിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News