Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 15, 2024 10:38 am

Menu

Published on November 4, 2014 at 11:03 am

സ്‌നാപ്ഡീലില്‍ കൂടി മൊബൈല്‍ ഫോണിന് ഓര്‍ഡര്‍ ചെയ്ത് പകരം സോപ്പ് കിട്ടിയയാൾക്ക് ഒടുവിൽ സോപ്പ് കമ്പനി ഫോണ്‍ വാങ്ങിക്കൊടുത്തു

man-receives-brick-and-soap-on-ordering-phone-from-snapdeal

പ്രമുഖ ഓണ്‍ലൈൻ ഷോപ്പിംഗ്‌ കമ്പനിയായ സ്‌നാപ്ഡീലില്‍ കൂടി മൊബൈല്‍ ഫോണിന് ഓര്‍ഡര്‍ ചെയ്ത് പകരം സോപ്പ് കിട്ടിയയാൾക്ക് ഒടുവിൽ സോപ്പ് കമ്പനി ഫോണ്‍ വാങ്ങിക്കൊടുത്തു .മുംബൈയിലെ പ്രമുഖ ബാങ്കിലെ ജീവനക്കാരനായ ലക്ഷ്മി നാരായണനാണ് ഇത്തരത്തിലൊരു അനുഭവമുണ്ടായത്. ഹിന്ദുസ്ഥാന്‍ യുണിലീവര്‍ സോപ്പ് കമ്പനിയാണ് ലക്ഷ്മി നാരായണന് മൊബൈല്‍ ഫോണും അതിൻറെ കൂടെ ഒരു കത്തും അയച്ചു കൊടുത്തത്. സ്നാപ്ഡീലിൽ നിന്ന് ഓർഡർ ചെയ്ത് ഇപ്പോൾ കിട്ടിയ പെട്ടിയിൽ നിന്ന് യൂണിലിവറിന്റെ ബ്രാന്റ് സോപ്പാണ് ഇദ്ദേഹത്തിന് ലഭിച്ചത്.’മുംബൈയിലെ പ്രമുഖ ബാങ്കിലെ ജീവനക്കാരനായ ലക്ഷ്മി നാരായണനുണ്ടായ ദുഖം മനസ്സിലാക്കുന്നു എന്നും, താങ്കള്‍ക്ക് സന്തോഷം നല്‍കാനാണ് ഈ സമ്മാനം എന്നുമാണ് ഫോണിന് ഒപ്പം യൂണിലിവര്‍ അയച്ച കത്തില്‍ പറയുന്നത്’. സ്‌നാപ്ഡീല്‍ വഴി സാംസങ് ഗാലക്‌സി കോര്‍ 2 ഡ്യുവോസാണ് ലക്ഷ്മി നാരായണന്‍ ഓര്‍ഡര്‍ ചെയ്തിരുന്നത്.പകരം കമ്പനിയുടെ പ്രധാന ഉല്‍പ്പന്നങ്ങളിലൊന്നായ ‘വിം’സോപ്പ് ജെല്ലാണ് അന്ന് കിട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് സ്‌നാപ്ഡീല്‍ അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ അവരുടെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല.ഇതിനെ തുടർന്ന് സോപ്പിന്റെയും സിമന്റ്കട്ടയുടെയും ചിത്രവുമുള്‍പ്പെടുത്തി ലക്ഷ്മി നാരായണന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്യുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News