Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സിയാറ്റിൽ : ചിലന്തിയെ കൊല്ലാനായി അമേരിക്കയിലെ ഒരു യുവാവ് സ്വന്തം വീടിന് തീ കൊടുത്തു. സിയാറ്റിലിനടുത്തുള്ള ആർബൻ ഹൈറ്റ്സിലെ താമസിക്കുന്ന 24 കാരനായ യുവാവാണ് വീടിന് തീ കൊടുത്തത്. യുവാവ് തുണിയലക്കുന്നതിനിടെ അലക്കു മുറിയുടെ ചുവരിൽ ഒരു ചിലന്തിയെ കണ്ടു. ഈ ചിലന്തിയെ കൊല്ലാനായി യുവാവ് ഒരു കന്നാസ് സ്പ്രേ പെയിൻറും ഒരു ലൈറ്ററുമായി വന്ന് അലക്കു മുറിയുടെ ചുവരിന് തീ കൊടുത്തു. എന്നാൽ തീ പെട്ടെന്ന് മച്ചിലും പരിസരത്തും പടർന്നു. തീ പടരുന്നത് കണ്ടെത്തിയ അയൽവാസികൾ വെള്ളമൊഴിച്ചെങ്കിലും തീ അണയ്ക്കാനായില്ല. പിന്നീട് ഫയർഫോഴ്സിനെ വിളിച്ച് തീ അണയ്ക്കുകയായിരുന്നു. അപ്പോഴേക്കും വീടിൻറെ മുക്കാൽ ഭാഗവും കത്തിക്കഴിഞ്ഞിരുന്നു. ഏകദേശം 60000 $ൻറെ നാശനഷ്ടമുണ്ടായതായി യുവാവ് പറഞ്ഞു.
Leave a Reply