Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 18, 2025 3:40 pm

Menu

Published on August 5, 2014 at 5:41 pm

തലയിൽ തോക്ക് ചൂണ്ടിയുള്ള സെൽഫി എടുക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റ് യുവാവ് മരിച്ചു

man-shoots-himself-while-posing-for-a-selfie

ഫേസ്ബുക്കിലൂടെയും  വാട്സ് ആപ്പിലൂടെയും സുഹൃത്തുക്കൾക്ക്  ഷെയർ ചെയ്യാനായി  നിങ്ങൾ സ്വന്തം ഫോട്ടോയെടുക്കാറുണ്ടോ? എന്നാൽ ഇങ്ങനെ ഫോട്ടോയെടുക്കുമ്പോൾ ഒന്ന് സൂക്ഷിക്കുന്നത് നന്നായിരിക്കും. എന്തുകൊണ്ടെന്നാൽ അമേരിക്കയിലെ ഒരു യുവാവ്   തലയിൽ തോക്ക് ചൂണ്ടിയുള്ള സെൽഫി എടുക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റ്   മരിച്ചു. മെക്സിക്കോയിലെ വെറ്റിനറി ഡോക്ടറായ ഓസ്കാർ ഓസ്റ്റിറോ(21) എന്നയാളാണ് സെൽഫി എടുക്കുന്നതിനിടെ മരിച്ചത്. കഴിഞ്ഞ ഞാറാഴ്ചയായിരുന്നു സംഭവം നടന്നത്. ഇയാൾ കൂട്ടുകാരുമൊത്ത് മദ്യപിക്കുന്നതിനിടയിൽ തലയിലേക്ക് തോക്ക് ചൂണ്ടി സ്വന്തം ഫോട്ടോയെടുക്കാൻ ശ്രമിച്ചു. ഈ സമയം   മദ്യ ലഹരിയിലായിരുന്ന യുവാവിൻറെ കൈയിലെ തോക്ക് അബദ്ധത്തിൽ പെട്ടെന്ന് പൊട്ടുകയായിരുന്നു. അപ്പോൾ തന്നെ യുവാവ് മരിച്ചു വീഴുകയും ചെയ്തു. വെടിയൊച്ചയുടെ ശബ്ദം  കേട്ടയാളുകൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മരിക്കുന്നതിൻറെ കുറച്ചു സമയം മുമ്പ് മദ്യക്കുപ്പികളുടെ മുന്നിലിരിക്കുന്ന  ഓസ്‌കറിൻറെ ഒരു ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഓസ്കറിൻറെ ഒരു സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News