Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 21, 2024 9:46 pm

Menu

Published on December 1, 2014 at 12:13 pm

മിനിസ്കര്‍ട്ട് ധരിച്ചതിന് റിയാലിറ്റി ഷോയ്ക്കിടെ ബോളിവുഡ് നടിക്ക് യുവാവിൻറെ കരണത്തടി

man-slaps-actor-gauhar-khan-in-crowded-reality-show-set-for-wearing-short-clothes

മുംബൈ:  മിനി സ്കര്‍ട്ട് ധരിച്ചു വന്നുവെന്ന് ആക്ഷേപിച്ച് പ്രമുഖ സംഗീത റിയാലിറ്റി ഷോയുടെ ഗ്രാന്റ് ഫിനാലേക്കിടെ ബോളിവുഡ് നടി ഗൌഹര്‍ഖാനെ പ്രേക്ഷകന്‍ കരണത്തടിച്ചു.. മിനി സ്‌കര്‍ട്ട് ധരിച്ചു വന്നുവെന്ന് ആക്ഷേപിച്ചാണ് പ്രമുഖ സംഗീത റിയാലിറ്റി ഷോയുടെ ഗ്രാന്റ് ഫിനാലേക്കിടെ ബോളിവുഡ് നടി ഗൌഹര്‍ഖാനെ പ്രേക്ഷകന്‍ കരണത്തടിച്ചത്. ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ ഗൌഹര്‍ഖാന്‍ ഇന്ത്യാസ് റോ സ്റ്റാര്‍ എന്ന റിയാലിറ്റി ഷോയുടെ ഗ്രാന്റ് ഫിനാലെയില്‍ അവതാരകയായി എത്തിയതായിരുന്നു. മിനി സ്കര്‍ട്ട് ധരിച്ചു വരികയും നൃത്തം ചെയ്യുകയും ചെയ്ത ഗൌഹര്‍ ഖാന്‍ ഇസ്ലാം മതത്തെ ആക്ഷേപിച്ചുവെന്ന് ആരോപിച്ച് മുഹമ്മദ് അകില്‍ മാലിക് എന്ന 24കാരനാണ് ആക്രമണം നടത്തിയത്. വേദിയിലേക്ക് കയറി ഗൌഹറിനെ കയറിപ്പിടിക്കാന്‍ മ്രിെക്കുകയും കരണത്ത് അടിക്കുകയയുമായിരുന്നു. ഇയാളെ അടുത്തുള്ളവര്‍ പിടികൂടി ഉടന്‍ തന്നെ പൊലീസില്‍ ഏല്‍പ്പിച്ചു.ഫിലിം സിറ്റിയില്‍ ഞായറാഴ്ചയായിരുന്നു പരിപാടി. രാത്രി എട്ടു മണിയോടെ ഗൌഹര്‍ഖാന്‍ അവതരണം നടത്തുന്നതിനിടെ മാലിക് വേദിയില്‍ കയറിപ്പറ്റി. തന്നെ കയറിപ്പിടിക്കാന്‍ ഇയാള്‍ ശ്രമിച്ചപ്പോള്‍ ഗൌഹര്‍ ഖാന്‍ ചെറുത്തു. തുടര്‍ന്നാണ് ഇയാള്‍ നടിയുടെ കരണത്ത് അടിച്ചത്. മുസ്ലിം ആയ ഗൂഹര്‍ എങ്ങിനെയാണ് ഇത്തരം വസ്ത്രം ധരിക്കുകയും നൃത്തം ചെയ്യുകയും ചെയ്തു എന്ന് ചോദിച്ചായിരുന്നു ആക്രമണം.മല്‍സരാര്‍ത്ഥികളും സുരക്ഷാ ജീവനക്കാരും ഉടന്‍തന്നെ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാള്‍ മദ്യാപിച്ചിട്ടുണ്ടോ എന്നറിയാന്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. മാലിക്കിനെ കോടതിയില്‍ ഹാജരാക്കി.



Loading...

Leave a Reply

Your email address will not be published.

More News