Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പട്‌ന:വിവാഹ ചിലവുകള്‍ കണ്ടെത്തുന്നതിനായി മോഷണം നടത്തിയ വരനെ വിവാഹ പന്തലില്‍ നിന്നും പോലീസ് അറസ്റ്റ്ചെയ്‌തു. ബീഹാറിലെ സീതാമര്‍ഹിയിലാണ് സംഭവം നടന്നത്.ജനുവരി 28 നു സെക്കന്തരാബാദ്- രാജ്കോട്ട് ട്രെയ്‌നില്‍ നിന്നാണ് മോഷണം നടത്തിയത്. സംഭവത്തിൽ ബിഹാറിലെ ഭിവാന്‍ഡി സ്വദേശി ശത്രുധന്‍ നവല്‍ ശര്‍മ(22)യാണു പ്രതി. വിവാഹച്ചെലവിനായുള്ള പണം കണ്ടെത്താന്‍ 14 ലക്ഷം രൂപ വിലമതിക്കുന്ന വജ്രാഭരണവും പതിനായിരം രൂപയുമാണ് ഇദ്ദേഹം മോഷ്‌ടിച്ചത്.മോഷണ മുതല്‍ വിറ്റ പണം തന്റെ കല്യാണ ചെലവുകള്‍ക്കായ് ഉപയോഗിയ്ക്കുകയായിരുന്നു ഇയാള്‍. മോഷണ മുതല്‍ ഇയാള്‍ രണ്ട് ലക്ഷം രൂപയ്ക്കാണ് വിറ്റത്.ഈ പണം കൊണ്ട് ഒരു സോഫ കം ബെഡ്, ഒരു റെഫ്രിജറേറ്റര്‍, ടിവി, ടേബിള്‍, ആഭരണങ്ങള്‍ എന്നിവ ഇയാള്‍ വാങ്ങി.ഹൈദരാബാദ് സ്വദേശിനിയായ നിര്‍മ്മല ഭഗുമതി ഹേമന്ദ് കുമാര്‍ സിംഗ് എന്ന സ്ത്രീയുടെ രത്‌നങ്ങളും പണവുമാണ് പ്രതി കവര്‍ന്നത്. മോഷണ വിവരം ഇവര്‍ പൊലീസിനെ അറിയിച്ചിരുന്നു. സ്ത്രീയുടെ മൊബൈലുകളും പ്രതി മോഷ്ടിച്ചിരുന്നു.ഈ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. സ്വന്തം വിവാഹ പന്തലില്‍ തന്നെ പ്രതി കുറ്റസമ്മതം നടത്തുകയും ചെയ്തു.
Leave a Reply