Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 16, 2025 6:48 am

Menu

Published on January 18, 2018 at 3:44 pm

മൂർഖൻ പാമ്പിനെ പിടിച്ചു വായ തുന്നിക്കെട്ടാൻ ശ്രമിച്ചു, അവസാനം സംഭവിച്ചത് ഇങ്ങനെയും; വീഡിയോ കാണാം

man-tried-stitch-reptiles-mouth-finally-killed

പാമ്പിനോടൊക്കെ കളിക്കുമ്പോള്‍ അല്‍പ്പം അധികം ശദ്ധ വേണ്ടേ.. അതും തണുപ്പില്‍ നിന്നും രക്ഷ നേടാന്‍ ചൂടുകായാന്‍ വെയില്‍ തേടിയെത്തിയ ഒരു മിണ്ടാപ്രാണിയോടൊക്കെ പെരുമാറുമ്പോള്‍. ബീഹാറിലാണ് സംഭവം. ഇവിടെ ബോലാനാഥ് എന്നൊരു ഓട്ടോ ഡ്രൈവര്‍ ഒരു മൂര്‍ഖന്‍ പാമ്പിനെ പിടിച്ച് വായതുന്നിക്കെട്ടാന്‍ ശ്രമിച്ചതാണ്. അവസാനം അയാളുടെ ജീവന്‍ തന്നെ നഷ്ടമാകുകയും ചെയ്തു.

അടുത്തിടെയായി പാമ്പിനെ പിടിക്കുന്നതില്‍ ഇയാള്‍ സാമര്‍ഥ്യം പ്രകടിപ്പിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് വീടിന് അടുത്തു തന്നെ പാമ്പന്‍ കണ്ടെത്തി എന്നറിഞ്ഞപ്പോള്‍ ബോലാനാഥ് അവിടേക്കെത്തിയത്. കൊടുംതണുപ്പില്‍ നിന്നും രക്ഷനേടാനായി വെയിലത്തേക്ക് ഇറങ്ങിയതായിരുന്നു പാമ്പ്. ഇയാള്‍ ഉടന്‍ തന്നെ പാമ്പിനെ പിടികൂടുകയും വായ തുന്നിക്കെട്ടാനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു.

പാമ്പിന് വേദനിക്കാന്‍ തുടങ്ങിയതോടെ പാമ്പ് കിടന്ന് പിടയാന്‍ തുടങ്ങി. സൂചിയും നൂലും ഉപയോഗിച്ചായിരുന്നു പാമ്പിന്റെ വായ ഇയാള്‍ തുന്നാന്‍ തുടങ്ങിയത്. പാമ്പ് ശക്തമായി കുടഞ്ഞതിനെ തുടര്‍ന്ന് ഇയാളുടെ കയ്യില്‍ നിന്നും വഴുതി വീഴുകയും ആ സമയത്ത് ഇയാളുടെ കയ്യില്‍ കടിക്കുകയുമായിരുന്നു.

പക്ഷെ കടി വിലയ്ക്കെടുക്കാതെ ഇയാള്‍ വീണ്ടും പാമ്പിനെ പിടിച്ചു തന്റെ ശ്രമം തുടര്‍ന്നു. ആശുപത്രിയില്‍ പോകാമെന്ന നാട്ടുകാരുടെ നിര്‍ദേശമൊന്നും ഇയാള്‍ പക്ഷെ ചെവിക്കൊണ്ടില്ല. തനിക്ക് വിഷം ഏല്‍ക്കില്ലെന്നായിരുന്നു ഇയാളുടെ മറുപടി. അവസാനം ബോലാനാഥിന് തളര്‍ച്ച അനുഭവപ്പെട്ടപ്പോള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പക്ഷെ ആശുപത്രിയില്‍ എത്തും മുമ്പ് തന്നെ ഇയാള്‍ മരണപ്പെടുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News