Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സേലം: രണ്ടാനമ്മയോടുള്ള ദേഷ്യം തീർക്കാൻ യുവാവ് രണ്ടാഴ്ച കൊണ്ട് ഏഴുപേരെ കൊലപ്പെടുത്തി. സംഭവത്തിൽ സേലത്തെ പെതനായിക്കൻ പാളയത്തിനടുത്തുള്ള കതിരിപ്പട്ടി ഗ്രാമത്തിലുള്ള എ.സുബ്ബരായൻ(27) എന്ന ട്രക്ക് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാഴ്‌ച്ച കൊണ്ട് ഇയാൾ അഞ്ച് സ്ത്രീകളെയും രണ്ട് വയസുള്ള കുഞ്ഞിനെയും ഉൾപ്പടെ ഏഴ് പേരെയാണ് കൊലപ്പെടുത്തിയത്. കൊലപ്പെടുത്തിയവരിൽ മൂന്ന് പേരെ ഇയാൾ മാനഭംഗപ്പെടുത്തുകയും ചെയ്തിരുന്നു. ഒഴിഞ്ഞ സ്ഥലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീകളെയാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നത്. കൊലപാതകം നടത്തിയ എല്ലാ വീടുകളിൽ നിന്നും ഇയാൾ പണം മോഷ്ടിച്ചിട്ടുള്ളതായും സൂചനയുണ്ട്. രണ്ടാനമ്മയുടെ ക്രൂര പീഡനങ്ങളാണ് സുബ്ബരായാനെ കൊലപാതകിയാക്കി മാറ്റിയത്. പീഡനം സഹിക്കവയ്യാതെ 17 മത്തെ വയസ്സിൽ സുബ്ബരായൻ നാടുവിടുകയും പിന്നീട് ട്രക്ക് ക്ലീനറായി ഒരു ജോലി കണ്ടെത്തുകയും ചെയ്തു.2012ൽ സ്വന്തം അമ്മൂമ്മയായ അയ്യമാളെയായിരുന്നു സുബ്ബരായൻ ആദ്യമായി കൊലപ്പെടുത്തിയത്. അന്ന് പൊലീസ് അറസ്റ്റ് ചെയ്ത ഇയാൾ സെൻട്രൽ ജയിലിൽ ഒരു മാസം തടവിലായിരുന്നു. ജാമ്യം കിട്ടിയ ശേഷം സേലം അരിയലൂർ ജില്ലകളിലെ ആളുകളെ മോഷണം നടത്തിയാണ് ഇയാൾ ജീവിച്ചിരുന്നത്. സേലം ജില്ലയിലെ ഉളിപുരത്തുള്ള ചിന്നത്തായി(48), ട്രിച്ചി ജില്ലയിലെ കല്ലുക്കുടിയിലുള്ള ജയമേലു(82), അരിയലൂർ ജില്ലയിലെ കൈരലാബാദിൽ ലക്ഷ്മി(75), സാവിത്രി(50) ,അരിയല്ലൂർ ജില്ലയിലെ സെന്തമംഗലം ഗ്രാമത്തിലുള്ള രണ്ട് വയസ്സുള്ള പെൺകുട്ടി,കുട്ടിയുടെ അമ്മ പാർവതി(25),ഭർത്താവ് വേൽമുരുഗൻ (33) എന്നിവരെയാണ് സുബ്ബരായൻ കൊലപ്പെടുത്തിയത്. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.സംഭവത്തെ കുറിച്ചുള്ള കൂടുതൽ അന്വേഷണം നടത്തിവരികയാണ്
Leave a Reply