Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 22, 2024 10:23 am

Menu

Published on October 31, 2014 at 12:34 pm

പിഞ്ച് കുഞ്ഞ് കീറിയെറിഞ്ഞ ലോട്ടറിയ്ക്ക് 65 ലക്ഷം

man-who-lost-rs-65-lakh-winning-lottery-ticket

കൊടുങ്ങല്ലൂര്‍: ഏറെ നാളുകളത്തെ കാത്തിരിപ്പിനൊടുവിൽ ഭാഗ്യദേവത യുവാവിനെ  കാടാക്ഷിച്ചപ്പോൾ ഭാഗ്യം ദൗർഭാഗ്യത്തിന് വഴിമാറി.കൊടുങ്ങല്ലൂര്‍ സ്വദേശിയായ പ്രജോഷ് എന്ന യുവാവിനാണ് ലോട്ടറിയുടെ രൂപത്തില്‍ ഭാഗ്യദേവത കാടക്ഷിച്ചപ്പോള്‍ നിര്‍ഭാഗ്യം മറ്റൊരു രൂപത്തില്‍ എത്തിയത്. 65 ലക്ഷത്തിന്റെ വിന്‍വിന്‍ ഭാഗ്യക്കുറിയാണ് പ്രജോഷിനടിച്ചത്. സമ്മാനാര്‍ഹമായ ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് സന്തോഷം ദൗര്‍ഭാഗ്യത്തിന് വഴിവച്ചത്.കളിക്കുന്നതിനിടെ ഒരു വയസ്സുള്ള മകൻ ടിക്കറ്റ് കീറിയെറിയുകയായിരുന്നു . അപ്പോള്‍ സംഭവം കാര്യമാക്കിയില്ളെങ്കിലും പിന്നീടാണ് കീറിപ്പോയത് സമ്മാനാര്‍ഹമായ ടിക്കറ്റാണെന്ന് അറിഞ്ഞത്. കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിന്‍െറ കിഴക്കേനടയില്‍ വെച്ചാണ് ലോട്ടറി വില്‍പനക്കാരിയായ സ്ത്രീയില്‍നിന്ന് വിന്‍വിന്‍ ലോട്ടറിയുടെ അഞ്ച് ടിക്കറ്റുകള്‍ വാങ്ങിയത്. നെടുകെയും കുറുകെയും കീറിപ്പറിഞ്ഞ ലോട്ടറി ടിക്കറ്റ് എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് പ്രജോഷും കുടുംബവും.

Loading...

Leave a Reply

Your email address will not be published.

More News