Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 2:19 pm

Menu

Published on December 5, 2014 at 2:01 pm

നടി മാധുരി ദീക്ഷിതിന് വധഭീഷണി; യുവാവ് അറസ്റ്റില്‍

man-who-threatened-to-kill-madhuri-dixits-kids-arrested

മുംബൈ: ബോളിവുഡ് നടി മാധുരി ദീക്ഷിതിന് ഭീഷണി സന്ദേശം അയച്ച യുവാവ്  അറസ്റ്റില്‍.23 കാരനായ പ്രവീണ്‍ കുമാര്‍ പ്രധാന്‍ എന്ന യുവാവാണ് നടിക്ക് മൊബൈല്‍ ഫോണിലൂടെ സന്ദേശം അയച്ചത്. മാധുരി ദീക്ഷിതിനെയും മക്കളെയും കൊല്ലും എന്നായിരുന്നു ഭീഷണി. പണം തട്ടാനുള്ള ശ്രമമായിരുന്നു ഭീഷണി നടത്തിയ ആളുടേതെന്ന് പോലീസ് പറഞ്ഞു. പ്രവീണ്‍ കുമാര്‍ മുംബൈയിലെ ഒരു ഹോട്ടലില്‍ വെയ്റ്ററാണ് ഇയാള്‍ക്ക് അധോലോകവുമായി ബന്ധമുള്ളതായും റിപ്പോര്‍ട്ടുണ്ട്. നടിയില്‍ നിന്നു പണം ആവശ്യപ്പെട്ട പ്രവീണിനെ പോലീസ് സമര്‍ഥമായി വലയിലാക്കുകയായിരുന്നു. നടിക്ക് ഭീഷണി സന്ദേശമയച്ച മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തു.നവംബര്‍ 28 നാണ് ഭീഷണി സന്ദേശങ്ങള്‍ കിട്ടി എന്ന പരാതിയുമായി മാധുരി ദീക്ഷിതിന്റെ സഹായി പോലീസിനെ സമീപിച്ചത്. മാധുരി ദീക്ഷിതിന്റെ പേരെടുത്ത് പറഞ്ഞായിരുന്നു സന്ദേശം.  തുടര്‍ച്ചയായി മൂന്ന് ദിവസങ്ങളിലാണ് ഇയാള്‍ നടിയുടെ ഫോണിലേക്ക് ഭീഷണി സന്ദേശങ്ങള്‍ അയച്ചത്. ഇയാള്‍ ഇതിനു മുമ്പ് വേറെയും സിനിമാതാരങ്ങള്‍ക്ക് സാമനമായ സന്ദേശങ്ങള്‍ അയച്ചിട്ടുണ്ടത്രെ. അധോലോക നേതാവ് ഛോട്ടാ രാജന്റെ സംഘവുമായി തനിക്ക് ബന്ധമുണ്ട് എന്ന് ഇയാള്‍ അവകാശപ്പെടുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News