Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഷികാഗോ: ഇന്‍റര്‍നാഷണല്‍ ചാംപ്യന്‍സ് കപ്പില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരേ പിഎസ്ജിക്ക് ജയം. അവസാന മത്സരത്തില്‍ ഫ്രഞ്ച് ചാമ്പ്യന്‍ പാരിസ് സെന്‍റ് ജെര്‍മെയ്നോട് (പി.എസ്.ജി) മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് യുനൈറ്റഡ് തോറ്റത്.ബ്ലെയ്സ് മറ്റ്യൂഡിയും സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചും പിഎസ്ജിക്കുവേണ്ടി യുണൈറ്റഡിന്റെ ഗോള്‍വല ചലിപ്പിച്ചു.അമേരിക്കയിലെ സൗഹൃദമത്സരങ്ങളില്‍ മൂന്നാം ജയമായിരുന്നു ഫ്രഞ്ച് ചാമ്പ്യന്‍മാരുടെത്. പ്രീമിയര്‍ ലീഗ് ജേതാക്കളായ ചെല്‍സിയോടു മാത്രമാണ് പിഎസ്ജി തോറ്റത്.കഴിഞ്ഞ കളിയില്‍ ഗോളടിച്ച റൂണിയും യുവതാരം മെംഫിസ് ഡീപെയും യുവാന്‍ മറ്റയും ജര്‍മന്‍ താരം ബാസ്റ്റ്യന്‍ ഷ്വെയ്ന്‍സ്റ്റൈഗറും പ്രീമിയര്‍ ലീഗ് ടീമിനുവേണ്ടി തുടക്കംമുതല്‍ കളത്തിലിറങ്ങിയിരുന്നു. ബയേണ്‍ മ്യൂണിക്കില്‍നിന്നെത്തിയ ഷ്വെയ്സ്റ്റൈഗറിന്റെ ആദ്യ യുണൈറ്റഡ് മത്സരമായിരുന്നു ഇത്.തിയാഗോ സില്‍വ, ലൂകാസ് മോറ, മാര്‍കോ വെറാറ്റി, മാക്സ്വെല്‍ എന്നീ പ്രമുഖ താരങ്ങളും പിഎസ്ജിക്കുവേണ്ടി ഇറങ്ങി.
Leave a Reply