Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2026 1:59 pm

Menu

Published on September 19, 2014 at 11:44 am

പ്രശസ്ത മാന്‍ഡലിന്‍ വാദകന്‍ യു. ശ്രീനിവാസ് അന്തരിച്ചു

mandolin-shrinivas-passes-away

ചെന്നൈ: പ്രശസ്ത മാന്‍ഡലിന്‍ വാദകന്‍ യു. ശ്രീനിവാസ്(45)അന്തരിച്ചു. കരള്‍രോഗബാധയെ തുടര്‍ന്ന് ദീർഘ നാളായി ചികിത്സയിലായിരുന്നു. രാവിലെ 9.30നാണ് അന്ത്യം സംഭവിച്ചത്.ഒമ്പതാംവയസ്സുമുതല്‍ സംഗീതരംഗത്ത് സജീവമായിരുന്ന മാന്‍ഡലിന്‍ 1978-ല്‍ ആന്ധ്രയിലെ ഗുഡിവാഡയില്‍ ത്യാഗരാജ സംഗീതോല്‍സവത്തിലാണ് അരങ്ങേറ്റം കുറിച്ചത്. രണ്ടടി മാത്രം നീളമുള്ള ചെറിയ പാശ്ചാത്യസംഗീതോപകരണം, മാന്‍ഡൊലിനില്‍ കർണാടക സംഗീതം വായിക്കുന്നതിൽ ശ്രദ്ധേയനായിരുന്നു ശ്രീനിവാസ്. 1969 ഫിബ്രവരി 28-ന് ആന്ധ്രാപ്രദേശിൽ ജനിച്ച മാന്‍ഡലിന്‍റെ ഗുരു അച് ഛൻ സത്യനാരായണനായിരുന്നു.പത്മശ്രീ ,രാജീവ് ഗാന്ധി ദേശീയോഗ്രഥന പുരസ്‌കാരം, മദ്രാസ് മ്യൂസിക്ക് അക്കാദമി പുരസ്‌കാരം, സംഗീത ബാലഭാസ്‌കര പുരസ്‌കാരം, രാജലക്ഷ്മി പുരസ്‌കാരം, സംഗീത രത്‌ന പുരസ്‌കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News