Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2026 3:01 pm

Menu

Published on September 7, 2014 at 4:41 pm

മരിച്ചവരുടെ മൃതദേഹങ്ങൾ മാന്തിയെടുത്ത് വൃത്തിയാക്കി പുത്തൻ വസ്ത്രം ധരിപ്പിച്ച് നിറുത്തും;ഇൻഡോനേഷ്യയിലെ വിചിത്രമായ ആചാരത്തിന്റെ കഥ

manene-ritual-cleaning-of-tanah-toraja-mummy

തികച്ചും വിചിത്രമായ  ആചാരവുമായി ലോകശ്രദ്ധപിടിച്ചുപറ്റുകയാണ്    ഇന്തോനേഷ്യയിലെ ദക്ഷിണ സുലാവെസിയിലെ ടൊറോജയിയിലെ ഗ്രാമീണര്‍.ഓരോ വര്‍ഷവും ഓഗസ്റ്റില്‍ നടക്കുന്ന മെയിനെനെ എന്ന ചടങ്ങില്‍ മൃതദേഹങ്ങളെ വീണ്ടും ഉയര്‍ത്തിയെടുത്ത് ഗ്രാമത്തിലൂടെ നടത്തിക്കും .മൃതദേഹങ്ങൾ വീണ്ടും നടക്കുമെന്നാണ് ഈ ആചാരത്തിന് പിന്നിലെ വിശ്വാസം.ഇവരുടെ വിശ്വാസം അനുസരിച്ച് കുഴിച്ചുമൂടപ്പെട്ട ചീഞ്ഞളിഞ്ഞ മൃതശരീരത്തിലേക്ക് ആത്മാക്കള്‍ തിരിച്ചുകയറുന്ന ദിനത്തില്‍ അവയെ അണിയിച്ചൊരുക്കുകയാണ് ലക്ഷ്യം. വിശ്വാസത്തിന്റെ ഭാഗമായി തിരികെ എത്തുന്ന ആത്മാവിനെ സ്വീകരിക്കാന്‍ മൃതശരീരങ്ങള്‍ കുഴിയില്‍ നിന്നും മാന്തിയെടുത്ത് കുളിപ്പിച്ച് വൃത്തിയാക്കി പുതുവസ്ത്രം ധരിപ്പിച്ച് അവയെ മരണപ്പെട്ട സ്ഥലത്തു നിന്നും ഗ്രാമവീഥിയിലെ നേര്‍രേഖയിലൂടെ വീട്ടിലേക്ക് തിരികെ കൊണ്ടുവരും. കുട്ടിയോ മുതര്‍ന്നവരോ എന്ന വ്യത്യാസമില്ലാതെ മരിച്ചടക്കപ്പെട്ട എല്ലാ ശരീരങ്ങളോടും ഇത് ചെയ്യും.മരണമടഞ്ഞവര്‍ ശരീരം ഉപേക്ഷിച്ചു പോയെങ്കിലൂം അവരുടെ ആത്മാക്കാള്‍ ഭൂമിയിലൂടെ അലഞ്ഞു തിരിയുന്നുണ്ടെന്നും അവ ശരീരത്തിലേക്ക് തിരികെ വരാറുണ്ടെന്നുമാണ് ഗ്രാമീണരുടെ വിശ്വാസം. മരിച്ചടക്കപ്പെട്ടത് മുതിര്‍ന്നവരാണെങ്കില്‍ അവര്‍ ധരിച്ചിരുന്നത് പോലെയുള്ള മുതിര്‍ന്നവരുടെ പുതു വസ്ത്രങ്ങള്‍ ധരിപ്പിക്കും. കുട്ടികളാണെങ്കില്‍ ഫാന്‍സി ഡ്രസ്സുകള്‍ക്കൊപ്പം പാവയും വെയ്ക്കാറുണ്ട്. മൃതദേഹം കുഴിയില്‍ നിന്നും മാന്തിയെടുക്കുകയാണ് ആദ്യ പരിപാടി. അതിന് ശേഷം അവയെ കുളിപ്പിച്ച് വൃത്തിയാക്കി പുതുക്കോടി ധരിപ്പിക്കും. അതിനും ശേഷം എവിടെ വെച്ചാണോ മരണമടഞ്ഞത് ആ സ്ഥലത്തേക്ക് കൊണ്ടു പോകുകയും വഴിയില്‍ ഒരു നേര്‍രേഖ വരച്ച് അതിലൂടെ നടത്തിക്കൊണ്ട് വരികയും ചെയ്യും.ആത്മാവിന്റെ മടക്കവേളയില്‍ കേടുപാടുകള്‍ വന്ന ശവപ്പെട്ടികള്‍ പോലും ചിലര്‍ കേടുപാട് പരിഹരിച്ച് വെയ്ക്കാറുണ്ട്.

Ma'nene Ritual 1

യാത്രയ്ക്കിടയിയിലാണ് മരണം നടന്നതെങ്കില്‍ മൃതദേഹവുമായി വീട്ടുകാര്‍ ആ സ്ഥലത്ത് എത്തിച്ചേരും. മൃതദേഹത്തെ അവിടെ നിന്നുമാകും ഗ്രാമത്തിലേക്കും വീട്ടിലേക്കും ആനയിക്കുക. ഈ കാരണം കൊണ്ട് തന്നെ ദൂരെ യാത്ര ചെയ്യാന്‍ പോലും ഗ്രാമീണര്‍ക്ക് ഭയമായിരുന്നു. വളരെ ദൂരെയായാല്‍ ആത്മാവിന് ഗ്രാമത്തിലേക്ക് തിരികെ വരാന്‍ കഴിയില്ല എന്നായിരുന്നു വിശ്വാസം. എല്ലാ ആഗസ്റ്റിലും അവസാനമാണ് മൃതദേഹം ശുചിയാക്കല്‍ ചടങ്ങ് ഇവര്‍ നടത്താറ്.

Ma'nene Ritual Cleaning

indonesian

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News