Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 17, 2026 9:08 am

Menu

Published on August 19, 2014 at 11:55 am

മംഗലാപുരത്ത് വിദ്യാര്‍ഥി മരിച്ചത് എബോള മൂലമെന്ന് സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രചരണം

mangalore-ebola-epidemic-scare-fuelled-through-social-media

മംഗലാപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ഥി മരിച്ചത് എബോള മൂലമെന്ന് സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രചരണം നടത്തുന്നതായി റിപ്പോർട്ട്.എം ടെക് വിദ്യാകര്‍ത്ഥിയായ ശ്രജിത്ത് കഴിഞ്ഞ മാസമാണ് രോഗം വന്ന് മരിച്ചത്. ശ്വാസകോശത്തിലെ അണുബാധയാണ് മരണത്തിന് കാരണമെന്ന് ശ്രീജിത്തിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ അണുബാധയല്ല എബോള വൈറസാണ് ശ്രീജിത്തിന്റെ മരണകാരണമെന്നാണ് ചിലര്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഈ വാര്‍ത്ത പ്രചരിച്ചതോടെ കര്‍ണാടകത്തില്‍ ഈ വൈറസ് എത്തിയെന്ന് ഭീതി പരന്നു.  ഇത് കോളേജ് കാമ്പസിലും   ആശങ്കയുണ്ടാക്കി . മാധ്യമപ്രവര്‍ത്തകും ആരോഗ്യ വകുപ്പ് അധികൃതരും ഉള്‍പ്പടെയുള്ളവരുടെ ഫോണ്‍കോളുകള്‍ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് കോളേജ് അധികൃതര്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33