Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാംഗ്ലൂര്‍:ചൊവ്വാപര്യവേക്ഷണ പേടകമായ മംഗള്‍യാന്റെ സഞ്ചാരപഥത്തിലെ ക്രമീകരണം ഐഎസ്ആര്‍ഒ വിജയകരമായി നടപ്പാക്കി. ബുധനാഴ്ച വൈകിട്ട് 4.30ന് പേടകത്തിലെ നാല് ചെറുറോക്കറ്റുകള്‍ 16 സെക്കന്‍ഡ് ജ്വലിപ്പിച്ചാണ് നിശ്ചിത സഞ്ചാരപഥത്തിലേക്ക് മാറ്റിയത്.സെപ്തംബര്‍ 24ന് പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് കടക്കും. കഴിഞ്ഞ നവംബര്‍ അഞ്ചിന് ശ്രീഹരിക്കോട്ടയില്‍നിന്ന് വിക്ഷേപിച്ച മംഗള്‍യാന്‍ 48 കോടി കിലോമീറ്റര്‍ സഞ്ചരിച്ചുകഴിഞ്ഞു. ഇരുനൂറിലേറെ ദിവസം പിന്നിട്ട യാത്രയില്‍ ലക്ഷ്യത്തിലേക്കുള്ള എഴുപതുശതമാനം ദൂരം പേടകം പിന്നിട്ടു. പേടകത്തില്‍ നിന്നുള്ള സന്ദേശം ഭൂമിയിലെത്താന്‍ പത്തുമിനിറ്റോളം താമസം നേരിടുന്നുണ്ട്. ചൊവ്വയില്‍ ജീവന്റെയും ജലത്തിന്റെയും സാന്നിധ്യം കണ്ടെത്താനുള്ള ഏറ്റവും ആധുനികമായ ഉപകരണങ്ങളാണ് മംഗള്‍യാനിലുള്ളത്. ചൊവ്വയുടെ അന്തരീക്ഷം, ഉപരിതലം, ഗര്‍ത്തങ്ങള്‍, ധാതുസാന്നിധ്യം, ധ്രുവങ്ങള്‍ ഇവയെല്ലാം പഠനവിധേയമാക്കും. ആയിരക്കണക്കിന് ചിത്രങ്ങളെടുത്ത് കൃത്യതയോടെ ഭൂമിയിലേക്ക് അയക്കാനുള്ള സംവിധാനവും ഉണ്ട്. . 2013 ഡിസംബര്‍ ഒന്നിനാണ് മംഗള്‍യാനെ ചൊവ്വയിലേക്കുള്ള സഞ്ചാരപഥത്തിലേക്ക് മാറ്റിയത്. ഡിസംബര്‍ മൂന്നിന് ഭൂമിയുടെ ഗുരുത്വാകര്‍ഷണ വലയത്തിന്റെ പരിധിയായ 9.75 ലക്ഷം കിലോമീറ്റര്‍ ഭേദിച്ച പേടകത്തെ ആദ്യമായാണ് സഞ്ചാരപഥ ക്രമീകരണത്തിന് വിധേയമാക്കിയത്. 2013 ഡിസംബര്‍ ഒന്നിനാണ് മംഗള്‍യാനെ ചൊവ്വയിലേക്കുള്ള സഞ്ചാരപഥത്തിലേക്ക് മാറ്റിയത്. ഡിസംബര്‍ മൂന്നിന് ഭൂമിയുടെ ഗുരുത്വാകര്‍ഷണ വലയത്തിന്റെ പരിധിയായ 9.75 ലക്ഷം കിലോമീറ്റര്‍ ഭേദിച്ച പേടകത്തെ ആദ്യമായാണ് സഞ്ചാരപഥ ക്രമീകരണത്തിന് വിധേയമാക്കിയത്. സൂര്യന്റെ ഗുരുത്വാകര്‍ഷണ വലയത്തിലൂടെ സഞ്ചരിക്കുന്ന പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുന്ന 2014 സപ്തംബര്‍ 24-നാണ് ഇനി ഏറെ നിര്‍ണായകം.
Leave a Reply