Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 1:20 am

Menu

Published on September 22, 2014 at 10:55 am

മംഗൾയാന്റെ ചരിത്രത്തിലെ ഏറ്റവും നിർണായക ദിവസം ഇന്ന്;പ്രാർത്ഥനയോടെ രാജ്യം

mangalyaan-set-to-enter-mars-orbit

ബാഗ്ലൂര്‍: ഇന്ത്യയുടെ ചൊവ്വാ ദൗത്യപേടകമായ മംഗൾയാന്റെ പ്രയാണത്തിന് ഇന്ന് നിർണായക ദിനം. ചൊവ്വയുടെ ആകര്‍ഷണമേഖലയില്‍ പ്രവേശിക്കുന്നതിനൊപ്പം പേടകത്തിന്‍െറ ദിശതിരുത്തുന്ന നിര്‍ണായക ദിവസം കൂടിയാണ് തിങ്കളാഴ്ച. ഗ്രഹോപരിതലത്തില്‍ നിന്ന് 5.73 ലക്ഷം കിലോമീറ്റര്‍ പരിധിയിലുള്ള ചൊവ്വയുടെ ആകര്‍ഷണമണ്ഡലത്തിലേക്ക് മംഗള്‍യാന്‍ എത്തുന്നതോടെ പത്തുമാസം പിന്നിട്ട ചൊവ്വാ ദൗത്യമാണ് ലക്ഷ്യത്തോട് അടുക്കുന്നത്. ചൊവ്വ പ്രവേശനത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ലിക്വിഡ് അപ്പോജി മോട്ടര്‍(ലാം) ഉപയോഗിച്ചുള്ള നിര്‍ണ്ണായക പരീക്ഷണജ്വലനം ഇന്ന് നടത്തും.ഉച്ചക്ക് 2.30ന് നാലു സെക്കന്‍ഡ് നേരത്തേക്കാണ് പേടകത്തിലെ പ്രധാന എന്‍ജിനായ ലാം പ്രവര്‍ത്തിപ്പിക്കുക. ലാം പ്രവര്‍ത്തിച്ചുതുടങ്ങുന്നതോടെ മംഗള്‍യാന്‍ സൗരഭ്രമണപഥത്തില്‍നിന്ന് ചൊവ്വയുടെ ഭ്രമണപഥത്തിന് നേരെ ദിശ തിരിക്കും. സൗരഭ്രമണപഥത്തില്‍ സെക്കന്‍ഡില്‍ 22.2 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ചിരുന്ന മംഗള്‍യാന്‍െറ വേഗം ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് മാറാനായി സെക്കന്‍ഡില്‍ 4.4 കിലോമീറ്ററായി കുറക്കും. വിക്ഷേപണത്തിന് ശേഷമുള്ള മംഗള്‍യാന്‍െറ നാലാമത്തെയും അവസാനത്തേയും ദിശാമാറ്റമാകും ഇത്. സ്വയം നിയന്ത്രണത്തിലൂടെ അര കിലോ ഇന്ധനം ജ്വലിപ്പിച്ചാണ് എന്‍ജിന്‍ പ്രവര്‍ത്തിക്കുക. 24ന് ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കുന്നതിന് ലാം എന്‍ജിന്‍ പ്രവര്‍ത്തിക്കേണ്ടതിന്‍െറ മുന്നോടിയായുള്ള ചെറു പരീക്ഷണം കൂടിയാണ് തിങ്കളാഴ്ച.10 മാസത്തെ ഇടവേളക്കുശേഷമാണ് ലാം പ്രവര്‍ത്തിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്നിനായിരുന്നു ഇതിനു മുമ്പ് ലാം പ്രവര്‍ത്തിപ്പിച്ചത്. ബഹിരാകാശത്തെ അതിശൈത്യ മേഖലകളിലൂടെ കടന്നുപോയ പേടകത്തിന്‍െറ എന്‍ജിന്‍ എങ്ങനെയാകും തിങ്കളാഴ്ച പ്രതികരിക്കുക എന്നതില്‍ ആശങ്കയുണ്ട്.തിങ്കളാഴ്ച പ്രധാന എന്‍ജിന്‍ പ്രവര്‍ത്തിച്ചില്ളെങ്കില്‍ മംഗള്‍യാന്‍െറ ഗതിനിര്‍ണയത്തിന് പേടകത്തിലെ എട്ട് ചെറിയ എന്‍ജിനുകള്‍ (ത്രസ്റ്ററുകള്‍) പ്രവര്‍ത്തിപ്പിച്ച് ശ്രമം തുടരും. അതേസമയം, ത്രസ്റ്ററുകളിലെ ഇന്ധനം തീര്‍ന്നാല്‍ പേടകത്തിന്‍െറ പിന്നീടുള്ള ഗതിയെ ബാധിക്കും.മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്താന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സ്വീകരിച്ച നടപടികളില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ തികഞ്ഞ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.പേടകത്തെ നിയന്ത്രിക്കുന്ന ബംഗളൂരുവിലെ പീനിയയിലെ ഐ.എസ്.ആര്‍.ഒയുടെ ഇസ്ട്രാക് കേന്ദ്രത്തിലെ ശാസ്ത്രജ്ഞരും പ്രതീക്ഷയിലാണ്. കണക്കുകൂട്ടലുകളെല്ലാം ശരിയായാല്‍ മംഗള്‍യാന്‍ ബുധനാഴ്ച രാവിലെ 7.30ന് ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കും.രാജ്യം മുഴുവൻ ശുഭ പ്രതീക്ഷയോടെ ആ നല്ല വാർത്തക്കായ് കതോർത്തിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News