Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 15, 2026 11:21 am

Menu

Published on April 5, 2014 at 2:00 pm

കാൻസറിനെ തോൽപ്പിച്ച് മനീഷ കൊയ് രാള വീണ്ടും അഭിനയരംഗത്തേക്ക്

manisha-koirala-fights-cancer-with-courage-and-wants-to-act-again

മുംബൈ:  കാന്‍സറിനോട് പൊരുതി ജയിച്ചുകൊണ്ട് മുന്‍ ബോളിവുഡ് സുന്ദരി മനീഷ കൊയ് രാള അഭിനയ രംഗത്തേക്ക് തിരികെ വരുന്നു. കടുത്ത കാന്‍സര്‍ ബാധിച്ച് രണ്ടുവര്‍ഷമായി ചികിത്സയിലായിരുന്ന അവര്‍ വീണ്ടും അഭിനയിക്കാൻ  തയ്യാറാണെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്.പ്രിവെന്‍ഷന്‍’ എന്ന ആരോഗ്യ പ്രസിദ്ധീകരണം പ്രകാശനം ചെയ്യാനാണ് ഏറെ നാള്‍ക്കു ശേഷം പൊതുവേദിയിലെത്തിയ മനീഷയെക്കണ്ട് പലരും അമ്പരന്നുപോയി. ഒരു കാലത്ത് ബോളിവുഡ് അടക്കി ഭരിച്ചിരുന്ന നേപ്പാളി രാഷ്ട്രീയത്തിലെ ഇളം തലമുറക്കാരി സുന്ദരി മനീഷ കൊയിരാള തന്നെ കാര്‍ന്നു തിന്ന കാന്‍സര്‍ രോഗത്തെ പടപൊരുതി തോല്‍പ്പിച്ച് അഭിനയ രംഗത്തേക്ക് തിരികെ വരുന്നു. 2 വര്‍ഷത്തോളമായി കീമോയും മറ്റുമായി ഒതുങ്ങി കഴിഞ്ഞിരുന്ന മനീഷ ഒരു ആരോഗ്യ മാഗസിന്‍ പ്രകാശനം ചെയ്യാനാണ് വീണ്ടും പൊതുവേദിയില്‍ എത്തിയത് എന്നത് മനീഷയുടെ ആത്മവിശ്വാസത്തെ കുറിച്ച് നമ്മെ ബോധ്യപ്പെടുത്തുന്നു.ഇന്ത്യന്‍ യുവത്വത്തെ ആകര്‍ഷിച്ച നീളന്‍ മുടിക്കു പകരം നീളം കുറഞ്ഞ ചുരുണ്ടമുടിയുമായായിരുന്നു 43 വയസുകാരിയായ നടിയുടെ വരവ്. പ്രിവന്‍ഷന്‍ മാസികയുടെ കവര്‍ ചിത്രവും മനീഷയുടേതാണ്.താന്‍ തിരിച്ചു വരുമെന്നും പല വേഷങ്ങളും തേടിയെത്തുന്നുണ്ടെന്നും മനീഷ തന്നെ കണ്ട മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി. പ്രധാനപ്പെട്ട വേഷങ്ങളാണെങ്കിലും അവ ഏതാനും സീനുകളില്‍ ഒതുങ്ങുന്നതിനാല്‍ സ്വീകരിച്ചില്ലന്നും മികച്ച വേഷത്തിനും മികച്ച സംവിധായകര്‍ക്കും വേണ്ടി കാത്തിരിക്കുന്നുവെന്നുമാണ് മനീഷ വെളിപ്പെടുത്തിയത്.കാന്‍സര്‍ ഇപ്പോള്‍ അകന്നെങ്കിലും അതിനിയും വന്നേക്കാമെന്ന ഭീതി മനീഷയ്ക്ക് ഇപ്പോഴുമുണ്ട്. എന്നാല്‍, താന്‍ അതോര്‍ത്ത് വിഷമിക്കുന്നില്ല. പോസിറ്റീവായി ജീവിതത്തെ കാണാനാണു കരുതുന്നത്. ശാസ്ത്രം ഏറെ വളര്‍ന്നതിനാല്‍ കാന്‍സര്‍ എന്നാല്‍ മരണവാറന്റല്ല. ചികില്‍സിച്ചു മാറ്റാവുന്നതേയുള്ളൂ. ഇക്കാര്യം പ്രചരിപ്പിക്കാന്‍ താന്‍ ശ്രമിക്കും. കാന്‍സര്‍ ചികില്‍സ സാധ്യമാകാത്തവരെ സഹായിക്കാന്‍ ഏതെങ്കിലും സംഘടനയുമായി ചേര്‍ന്ന് സഹകരിക്കുമെന്നും നടി പറഞ്ഞു. 2012 ലാണ് മനീഷയുടെ അണ്ഡനാളത്തില്‍ കാന്‍സര്‍ കണ്ടെത്തിയത്. ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയും മനീഷയ്‌ക്കൊപ്പമുണ്ടായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News