Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളസിനിമയിലെ മികച്ച കൂട്ടുകെട്ടുകളിലൊന്നാണ് പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ട്. ഇവർ ബാല്യകാല സുഹൃത്തുക്കളായിരുന്നു. സിനിമയിലെത്തിയപ്പോഴും ഈ സൗഹൃദം ഇവർ തുടർന്നു. ഇവരുടെ പൊതു സുഹൃത്താണ് മണിയന്‍പിള്ള രാജു. ഇവരുടെ സൗഹൃദം സിനിമയിലെത്തും മുൻപേ തുടങ്ങിയതാണ്. അടുത്തിടെ മണിയൻപിള്ള രാജു മോഹന്‍ലാലും പ്രിയദര്‍ശനും തമ്മിലുള്ള രസകരമായ ഒരു സംഭവത്തെക്കുറിച്ച് ചിരിച്ചും ചിരിപ്പിച്ചും എന്ന പുസ്തക സമാഹാരത്തിൽ പറയുകയുണ്ടായി. വളരെ രസകരമായ ഒരു കഥ തന്നെയായിരുന്നു ഇത്. ഒരിക്കൽ ഷൂട്ടിങ് കഴിഞ്ഞ ശേഷം ഉദയാ സ്റ്റുഡിയോയില്‍ നിന്നും ഹോട്ടലായ റെയ്ബാനിലേക്ക് പോകുന്നതിനിടയിൽ പ്രിയദര്‍ശന്‍ കാറിന്റെ ഡിക്കിയില്‍ ഇരുന്ന് യാത്ര ചെയ്യാൻ കഴിയുമോയെന്ന് വെല്ലുവിളിച്ചു.ഇത് കേട്ടപ്പോൾ തന്നെ ആദ്യം രാജു മിണ്ടാതിരുന്നു. വെല്ലുവിളി സ്വീകരിച്ചതുമില്ല.
നൂറു രൂപയാണ് പ്രിയദർശൻ ഓഫര്‍ ചെയ്തത്. നൂറല്ല ഒരു ലക്ഷം രൂപ തരാമെന്ന് പറഞ്ഞാല്‍പ്പോലും താന്‍ ചെയ്യില്ലെന്ന് മണിയന്‍പിള്ള മറുപടി നൽകി. എന്നാല്‍ മോഹന്‍ലാലാവട്ടെ ആ വെല്ലുവിളി ഉടൻ തന്നെ സ്വീകരിക്കുകയും ചെയ്തു. ഹോട്ടലിലേക്ക് നാല് കിലോമീറ്ററോളം ദൂരം ഉണ്ടായിരുന്നു. അത്രയും സമയം കാറിന്റെ ഡിക്കിയില്‍ ഇരിക്കാനായിരുന്നു പ്രിയൻ ആവശ്യപ്പെട്ടത്. വെല്ലുവിളി സ്വീകരിച്ച ലാലേട്ടൻ കാറിന്റെ ഡിക്കിയില്‍ കയറിയിരുന്ന് ഡിക്കി അടയ്ക്കുകയും ചെയ്‌തു. എന്നാൽ ഹോട്ടല്‍ എത്തുന്നതിന് മുന്‍പുള്ള വളവില്‍ മുള്ളുവേലിയൊക്കെ ഇട്ട ഒരു ട്രാന്‍സ്‌ഫോമര്‍ ഉണ്ടായിരുന്നു.
ഡ്രൈവിങ്ങിന്റെ കാര്യത്തില്‍ അശ്രദ്ധയുള്ള ആളായ പ്രിയദർശൻ കൃത്യം ആ ട്രാൻസ്ഫോർമറിന് കൊണ്ടിടിക്കുകയും അതോടെ ആലപ്പുഴ മുഴുവന്‍ വൈദ്യുതി നിലക്കുകയും ചെയ്തു. ഈ ടെൻഷനിൽ പ്രിയൻ ഉടൻ തന്നെ ഹോട്ടലിലേക്ക് പോയി. പെട്ടെന്നാണ് ഡിക്കിയിലുള്ള ആളെ കുറിച്ച് ഓർത്തത്. അപ്പോൾ തന്നെ റൂം ബോയിനോട് ഡിക്കിയില്‍ ഒരു സാധനമുണ്ടെന്നും എടുത്ത് നൂറ്റിമൂന്നില്‍ കൊണ്ടുവെയ്ക്കണമെന്നും പ്രിയൻ നിര്‍ദേശിച്ചു. റൂം ബോയ് വന്ന് കാറിൻറെ ഡിക്കി തുറന്നതും ബോധം കെട്ട് വീണു. ഡിക്കിയില്‍ നിന്നും ഇറങ്ങി വന്ന ലാലേട്ടൻ ഡിക്കിയില്‍ ഇരുന്നതിനാലും വണ്ടിയുടെ ഇടിയുമെല്ലാം കൂടി ഒരു വല്ലാത്ത കോലത്തിലായിരുന്നു. മോഹൻലാലിൻറെ രൂപം അപ്പോൾ കാണേണ്ടത് തന്നെയായിരുന്നു.
Leave a Reply