Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 22, 2024 10:28 am

Menu

Published on November 1, 2014 at 12:03 pm

മഞ്ജുവിനും ഐശ്വര്യയ്ക്കും ഇന്നു പിറന്നാള്‍

manju-warrier-and-aishwarya-rai-birthday-on-today

മലയാളികളുടെ  സ്വന്തം നടി  മഞ്ജു വാര്യര്‍ക്കും ബോളിവുഡിലെ താര സുന്ദരി ഐശ്വര്യ റായ് ബച്ചനും ഇന്ന് പിറന്നാൾ. മഞ്ജുവിന്  ഇത് 35ാം ജന്മദിനമാണ്.ഐശ്വര്യയ്ക്ക് ഇത് നാല്‍പ്പതാം പിറന്നാളാണ്.പതിന്നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യര്‍ തിരിച്ച് സിനിമയില്‍ എത്തിയ ഹൗ ഓള്‍ഡ് ആര്‍ യു വന്‍ വിജയമാണ് മഞ്ജുവിന് സമ്മാനിച്ചത്. ഇന്ന് മഞ്ജുവിന്റെ പിറന്നാള്‍ ദിനത്തില്‍ തന്നെയാണ് സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍, മഞ്ജു എന്നിവര്‍ ഒന്നിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നത്. 1978 നവംബര്‍ 1ന് നാഗര്‍കോവിലിലായിരുന്നു മഞ്ജുവിന്റെ ജനനം. കേരളം ജനിച്ച ദിവസം തന്നെ ഒരു അനുഗൃഹീത നടിയേയും മലയാളത്തിന് ലഭിച്ചു. കുട്ടിക്കാലത്ത് തന്നെ നൃത്തം അഭ്യസിച്ചു തുടങ്ങിയ മഞ്ജു സ്‌കൂള്‍ യുവജനോത്സവങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. രണ്ട് വര്‍ഷം തുടര്‍ച്ചയായി സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ കലാതിലകമായിരുന്നു മഞ്ജു. ഈ നേട്ടമാണ് മഞ്ജു എന്ന നടിയെ അഭിനയരംഗത്തേക്ക് നയിച്ചത്. 1995ല്‍ പുറത്തിറങ്ങിയ സാക്ഷ്യമായിരുന്നു മഞ്ജുവിന്റെ ആദ്യചിത്രം. ആദ്യസിനിമ അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും തുടര്‍ന്ന് അഭിനയിച്ച സല്ലാപം പ്രേക്ഷക ശ്രദ്ധ നേടി. ലോഹിതദാസ് രചന നിര്‍വ്വഹിച്ച ചിത്രത്തിന്റെ സംവിധാനം സുന്ദര്‍ദാസായിരുന്നു. ശരിക്കും ലോഹിതദാസ് ആണ് മഞ്ജു വാര്യര്‍ എന്ന പ്രതിഭയെ മലയാള സിനിമക്ക് പരിചയപ്പെടുത്തിയത് എന്ന് പറയാം. സല്ലാപത്തിലെ രാധ കുറുമ്പുകാരിയായ നാട്ടിന്‍പുറത്തുകാരി എത്ര പെട്ടെന്നാണ് മലയാളിയുടെ ഹൃദയങ്ങളിലേക്ക് ചേക്കേറിയത്. തുടര്‍ന്നങ്ങോട്ട് മഞ്ജു യുഗത്തിനായിരുന്നു മലയാള സിനിമ സാക്ഷ്യം വഹിച്ചത്. മഞ്ജുവിനെ മനസില്‍ കണ്ട് സംവിധായകര്‍ സിനിമകളൊരുക്കി. ഓരോ സിനിമയിലും നായകനൊപ്പം നില്‍ക്കുന്ന അല്ലെങ്കില്‍ നായകനെ വെല്ലുന്ന പ്രകടനമായിരുന്നു മഞ്ജു കാഴ്ച വച്ചത്. സ്വന്തം ശബ്ദത്തിലായിരുന്നു മഞ്ജു സിനിമയിലൂടെ സംസാരിച്ചത്. ഇരുവരും ഒരുമിച്ച് ഒരു സിനിമയിലും അഭിനയിച്ചിട്ടില്ലെങ്കിലും ഏറെ സാമ്യങ്ങള്‍ ഇരുവര്‍ക്കുമുണ്ട്.  1973ന് നവംബര്‍ 1നായിരുന്നു ആഷിന്റെ ജനനം

Loading...

Leave a Reply

Your email address will not be published.

More News