Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 23, 2024 4:15 pm

Menu

Published on December 23, 2014 at 12:25 pm

ദിലീപും മഞ്ജു വാര്യരും വീണ്ടും ഒന്നിക്കുന്നു ???

manju-warrier-and-dileep-together-set-to-act-in-film

ഏറെ കാലം ഗോസിപ്പുകാര്‍ തട്ടിക്കളിച്ച വാര്‍ത്തയായിരുന്നു മഞ്ജു – ദിലീപ് വിവാഹ മോചനം.ഒടുവിൽ 2014 ല്‍ ഇവർ വിവാഹമോചനം നേടുകയും ചെയ്തു . വിവാഹ മോചനത്തിന്റെ കാരണം രണ്ടു പേരും ഇപ്പോഴും വ്യക്തപരമായ രഹസ്യത്തില്‍ തന്നെ ഒതുക്കിയിരിക്കുന്നു. ഈ വിവാഹ മോചനവുമായി ബന്ധപ്പെട്ട് പലരുടെയും പേരുകള്‍ പുറത്ത് വന്നെങ്കിലും ഒന്നിനും ഒരു തെളിവുകളുമില്ല. എന്നാൽ ഇപ്പോൾ ദിലീപും മഞ്ജു വാര്യരും വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ടുകൾ. എന്നാൽ ജീവിതത്തിലല്ലെന്ന് മാത്രം. ഒരു നവാഗത സംവിധായകന്റെ ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒന്നിച്ചഭിനയിക്കാൻ പോകുന്നത്. ചിത്രത്തില്‍ ഇരുവര്‍ക്കും കോമ്പിനേഷന്‍ സീനുകള്‍ ഇല്ല. ദിലീപ് അതിഥി താരമായാണ് എത്തുന്നതെന്നാണ് സൂചന. ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല. വിവാഹ മോചനത്തിന് ശേഷം ഒന്നിച്ചഭിനയിക്കുന്ന മലയാളത്തിലെ ആദ്യത്തെ താരദമ്പതികളായിരിക്കും ദിലീപും മഞ്ജു വാര്യരും. മഞ്ജുവും ദിലീപും ആദ്യമായി ഒന്നിക്കുന്നത് സല്ലാപം എന്ന ചിത്രത്തിലൂടെയാണ്. അതിലൂടെ തന്നെയാണ് ഇരുവരും പ്രണയത്തിലായതും.


കടപ്പാട് : OneIndia

Loading...

Leave a Reply

Your email address will not be published.

More News