Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 2:35 pm

Menu

Published on January 20, 2014 at 11:46 am

മഞ്ജു വാര്യർ റോഷൻ ആന്‍ഡ്രൂസ് ചിത്രത്തിൽ നായികയായി തിരിച്ചു വരുന്നു

manju-warrier-comeback-with-new-film-how-old-are-you-directed-by-roshan-andrews

റോഷൻ  ആന്‍ഡ്രൂസിന്റെ പുതിയ ചിത്രമായ  ‘ഹൗ ഓള്‍ഡ് ആര്‍ യു’  എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യര്‍ സിനിമയിലേക്ക് മടങ്ങിവരുന്നു. റവന്യു വകുപ്പില്‍ യു.ഡി ക്ലാര്‍ക്കായ നിരുപമ രാജീവ് എന്ന കഥാപാത്രത്തെയാണ്  മഞ്ജു അവതരിപ്പിക്കുന്നത്.  കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകൻ. മഞ്ജു വാര്യരുടെ ഭര്‍ത്താവും ആകാശവാണിയിലെ  ഉദ്യോഗസ്ഥനുമായാണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലെത്തുന്നത്. 35 വയസ്സുള്ള ഒരു സ്ത്രീ ജീവിതത്തില്‍ നേരിടുന്ന വെല്ലുവിളികളെ ആക്ഷേപഹാസ്യത്തിന്റെ  രൂപത്തില്‍ അവതരിപ്പിക്കുകയാണ് ചിത്രം. കൊച്ചിയിലാണ് ഷൂട്ടിങ്ങ് ആരംഭിക്കുന്നത്. സഞ്ജയ്-ബോബി ടീമിന്റേതാണ് തിരക്കഥ.രഞ്ജിത് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ്  മഞ്ജു വാര്യര്‍ സിനിമയിലേക്ക് മടങ്ങിവരുന്നുവെന്ന് ചില വാർത്തകളുണ്ടായിരുന്നു. എന്നാൽ ആ വാർത്ത ഇനി  പഴങ്കഥ മാത്രമാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News