Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അമ്മയെ തള്ളിപ്പറഞ്ഞ് അച്ഛനൊപ്പം വിദേശത്തേക്ക് പോകുമ്പോൾ അവൾക്ക് വിഷമമുണ്ടായിരുന്നു. പക്ഷേ ആഡംബര ജീവിതം ഉപേക്ഷിക്കാൻ അവൾക്ക് മനസ്സുണ്ടായിരുന്നില്ല.അവസാനം ആ മകൾ അമ്മയുടെ അടുത്ത് തന്നെ എത്തുന്നുണ്ട്. ആ മകളെ കണ്ട് ഈ കുട്ടിയെന്താ ഇങ്ങനെയെന്ന് പല പ്രേക്ഷകരും ചോദിച്ചിരിക്കും. ആരും തെറ്റിദ്ധരിക്കണ്ട. ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ചിത്രത്തില്‍ മഞ്ജു വാര്യരുടെ മകളുടെ വേഷം ചെയ്ത അമൃത അനിലിനെ കുറിച്ചാണ് ഇവിടെ പറഞ്ഞത്. റോഷന്‍ ആന്‍ഡ്രൂസ്- ബോബി സഞ്ജയ് ടീം ഹൗ ഓള്‍ഡ് ആര്‍ യു തമിഴിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍, അവിടെയും നായികയുടെ മകളുടെ വേഷത്തിലെത്തുന്നത് അമൃത തന്നെയാണ്. മഞ്ജു വാര്യർ അവതരിപ്പിച്ച നിരുപമയെ തമിഴിൽ ജ്യോതികയാണ് അവതരിപ്പിക്കുന്നത്.കുഞ്ചാക്കോ ബോബന്റെ വേഷം റഹ്മാനാണ് അവതരിപ്പിക്കുന്നത്. മഞ്ജു തൻറെ തിരിച്ചു വരവ് നടത്തിയ ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ തമിഴ് റീമേക്കിലൂടെ ജ്യോതികയും തിരിച്ചു വരവ് നടത്തുകയാണ്.വിനീത് ശ്രീനിവാസന്റെ ‘തിര’,സത്യന്‍ അന്തിക്കാടിന്റെ ‘പുതിയ തീരങ്ങൾ’, തുടങ്ങിയ മലയാള ചിത്രങ്ങളിൽ അമൃത അഭിനയിച്ചിട്ടുണ്ട്.
Leave a Reply