Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 16, 2025 7:28 am

Menu

Published on July 29, 2014 at 11:09 am

വിവാഹ മോചനം എന്തുകൊണ്ട് നേടി എന്നതിൻറെ വിശദീകരണവുമായി മഞ്ജു വാര്യർ !

manju-warrier-facebook-letter-about-divorce-reason

കൊച്ചി :  വിവാഹ മോചനം നേടുന്നതിൻറെ  വിശദീകരണം  മഞ്ജു വാര്യർ വെളിപ്പെടുത്തുന്നു. തൻറെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇതിനെ കുറിച്ചുള്ള വിശദീകരണം മഞ്ജു  നൽകിയത്. എന്നാൽ ദിലീപുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിനുള്ള കാരണം ഇതിൽ വിശദമായി പറയുന്നില്ല. മൂന്ന് പേജ് അടങ്ങുന്ന കത്താണ് മഞ്ജു തൻറെ ഫേസ്ബുക്കിൽ പ്രസിദ്ദീകരിച്ചിരിക്കുന്നത്.   ഞങ്ങൾ എടുത്ത തീരുമാനം തികച്ചും വ്യക്തിപരമാണെന്നും അതൊക്കെ ഞങ്ങളുടെമാത്രം സ്വകാര്യതയില്‍ ഒതുക്കി നിര്‍ത്താനാണ് എനിക്ക് താല്‍പര്യമെന്നും മഞ്ജു പറഞ്ഞു. എന്റെ വ്യക്തി ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ക്ക് ഗീതു, സംയുക്ത, ഭാവന, പൂര്‍ണിമ, ശ്വേത മേനോന്‍ എന്നിവരാണ് ഉത്തരവാദികൾ എന്ന് ചില പ്രചാരണങ്ങൾ ഉണ്ടായിട്ടുണ്ട്.അത് എന്നെയും അവരെയും വേദനിപ്പിക്കുന്നെന്നും എൻറെ തീരുമാനങ്ങൾ എന്റേതു മാത്രമാണെന്നും അതിൻറെ പ്രത്യാഘാതങ്ങൾക്ക് ഞാൻ മാത്രമാണ് ഉത്തരവാദിയെന്നും മഞ്ജു പറഞ്ഞു.മീനുട്ടിക്ക് അച്ഛനോടുള്ള സ്‌നേഹം മറ്റാരേക്കാളും നന്നായിട്ട് തനിക്ക് അറിയാമെന്നും അതുകൊണ്ടാണ് മകള്‍ക്കു വേണ്ടി അവകാശവാദം ഉന്നയിക്കാതിരിക്കുന്നതെന്നും മഞ്ജു പറയുന്നു. മകള്‍ അച്ഛനോടൊപ്പം സന്തോഷവതിയായിരിക്കുമെന്ന പൂര്‍ണ്ണവിശ്വാസമുണ്ടെന്നും അവളുടെ അമ്മ അവള്‍ക്കരികില്‍ ഒരു വിളിപ്പാടകലെ തന്നെയുണ്ടാകുമെന്നും  മഞ്ജു ഇതിലെഴുതിയിട്ടുണ്ട്.കൂടാതെ ദിലീപേട്ടൻറെ  വ്യക്തിജീവിതത്തില്‍ അദ്ദേഹം എടുക്കുന്ന എല്ലാ തീരുമാനങ്ങളും നല്ലതാവട്ടെയെന്നും കലാജീവിതത്തില്‍ ഇനിയും ഉയരങ്ങളിലെത്താൻ കഴിയട്ടെ എന്നും മഞ്ജു തൻറെ ഫേസ്ബുക്ക് പോസ്റ്റിൽ എഴുതി.

1

2

3

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News