Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പതിമൂന്നുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു ക്യാമറയ്ക്ക് മുന്നിലേയ്ക്ക് തിരിച്ചെത്തിയത്.മഞ്ജുവിനെ നായികയാക്കി പല ചിത്രങ്ങളും പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇക്കൂട്ടത്തില്‍ തയ്യാറായിക്കൊണ്ടിരിക്കുന്നത് ഒന്നുമാത്രമാണ്.എന്നാല്‍ പരസ്യങ്ങളുടെ കാര്യത്തില്‍ മഞ്ജു ഇപ്പോള്‍ ഒന്നാംസ്ഥാനത്തേയ്ക്ക് എത്തുകയാണ്. ഒരു കോടിരൂപയാണ് സ്ഥാപനങ്ങളുടെ ബ്രാന്‍ഡ് അംബാസിഡറാകാന്‍ മഞ്ജു വാര്യരുടെ പ്രതിഫലം. പ്രതിഫലം വളരെ ഉയര്‍ന്നതാണെങ്കിലും മഞ്ജുവിനെ ബ്രാന്‍ഡ് ആക്കിയാല്‍ വില്‍പ്പന കുത്തനെ ഉയര്‍ത്താമെന്നാണ് കമ്പനികള്‍ കരുതുന്നത്.കല്യാണ്‍ ജ്വല്ലേഴ്‌സ് മുതല്‍ ധാത്രിവരെ എത്തിനില്‍ക്കുകയാണ് മഞ്ജുവിൻറെ പരസ്യങ്ങളുടെ പട്ടിക.മഞ്ജുവുമായി ഏറ്റവും ഒടുവില്‍ പരസ്യകരാറിലെത്തിയ ബ്രാന്റാണ് ധാത്രി. മഞ്ജു വാര്യര്‍ പല വമ്പന്‍ കമ്പനികളും മഞ്ജുവുമായി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇക്കൂട്ടത്തില്‍ ഒരു പ്രമുഖ ഫാഷന്‍ ബ്രാന്‍ഡും മറ്റൊരു പ്രമുഖ വസ്ത്രവ്യാപാരസ്ഥാപനവുമുണ്ടെന്നാണ് കേള്‍ക്കുന്നത്.ഒരു സിനിമയില്‍ അഭിനയിക്കാന്‍ 15 ലക്ഷം രൂപവരെ മലയാള നടിമാര്‍ പ്രതിഫലം പറ്റുമ്പോഴാണ് തിരിച്ചുവരില്‍ ഒറ്റ സിനിമപോലും പുറത്തിറങ്ങും മുന്‍പ് മഞ്ജുവിൻറെ മാര്‍ക്കറ്റ് മൂല്യം കുത്തനെ ഉയര്‍ന്നത്.കല്യാണ്‍ ജ്വല്ലേഴ്‌സിന് വേണ്ടി അമിതാഭ് ബച്ചനും ഐശ്വര്യ റായിയ്ക്കുമൊപ്പം പരസ്യത്തില്‍ പ്രത്യക്ഷപ്പെടുകയും ജ്വല്ലറി ഉദ്ഘാടനച്ചടങ്ങില്‍ ഒരേവേദിയില്‍ എത്തുകയും ചെയ്തത് പരസ്യത്തിലെന്നപോലെ സിനിമയിലും മഞ്ജുവിന് വലിയ മൈലേജാണ് നല്‍കിയിരിക്കുന്നത്. ഇതിന് ശേഷം ഹിന്ദിയില്‍നിന്നുള്‍പ്പെടെ മഞ്ജുവിന് ഓഫറുകള്‍ വന്നിട്ടുണ്ട്. കല്യാണിൻറെ പരസ്യചിത്രത്തിനായി മഞ്ജുവിനെ തീരുമാനിയ്ക്കുന്നതിന് മുമ്പേ ഒരു ദേശീയ ഏജന്‍സിയുടെ നേതൃത്വത്തില്‍ തങ്ങള്‍ സര്‍വ്വേ നടത്തിയിരുന്നുവെന്നും മഞ്ജു അഭിനയം നിര്‍ത്തുമ്പോള്‍ ജനിച്ചിട്ടുപോലുമില്ലാത്ത കുട്ടികള്‍ പോലും മഞ്ജുവിന് വേണ്ടിയാണ് വോട്ട് ചെയ്തതെന്നും കല്യാണ്‍ ജ്വല്ലറി അധികൃതര്‍ പറയുന്നു. മഞ്ജു അഭിനയിച്ച പരസ്യചിത്രം കഴിഞ്ഞ ഓണക്കാലത്ത് തങ്ങളുടെ വിറ്റുവരവില്‍ വര്‍ധനയുണ്ടാക്കാന്‍ സഹായിച്ചുവെന്നും ഇവര്‍ വ്യക്തമാക്കുന്നു.
Leave a Reply