Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 23, 2024 5:56 pm

Menu

Published on December 10, 2014 at 11:00 am

ശ്രീനിവാസൻറെ പാടത്തെ കൊയ്‍ത്തുല്‍സവം മഞ്ജു വാര്യർ ഉദ്ഘാടനം ചെയ്തു

manju-warrier-inaugurating-sreenivasans-paddy-fields

തൃപ്പൂണിത്തുറ: ശ്രീനിവാസന്റെ പാടത്തെ കൊയ്ത്തുല്‍സവം കുടുംബശ്രീ ജൈവകൃഷിയുടെ ഗുഡ്‍വില്‍ അംബാസിഡറായ നടി മഞ്ജുവാര്യര്‍ ഉദ്ഘാടനം ചെയ്തു. വിഷം തളിക്കാതെ, ജൈവകൃഷിയിലൂടെ 40 ഏക്കറില്‍ നെല്ലുവിളയിച്ചിരിക്കുകയാണ് നടന്‍ ശ്രീനിവാസന്‍. ശ്രീനിവാസന്‍ താമസിക്കുന്ന ഉദയംപേരൂര്‍ കണ്ടനാട് ആണ് ജൈവകൃഷി നടത്തിയിരിക്കുന്നത്. കൊയ്‌ത്തരിവാളുമായി മഞ്‌ജുവും പാടത്തിറങ്ങിയതോടെ കണ്ടനാട്‌ എന്ന ഗ്രാമത്തിലാകെ കൊയ്ത്തുത്സവമായി.വിളഞ്ഞുനില്‍ക്കുന്ന കറ്റ കൊയ്തെടുത്താണ് മഞ്ജുവാര്യര്‍ ഉദ്ഘാടനം ചെയ്തത്. വര്‍ഷത്തോളമായി തരിശ്‌ കിടക്കുകയായിരുന്ന പാടശേഖരം നടന്‍ ശ്രീനിവാസന്‍ പ്രസിഡന്റായ പാടശേഖര സമിതിക്ക്‌ ജൈവ കൃഷി നടത്താന്‍ നിലമുടമകള്‍ നല്‍കുകയായിരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി ശ്രീനിവാസന്‍ ഇവിടെ ജൈവകൃഷിക്ക് നേതൃത്വം നല്‍കുന്നു. പശുവിന്റെ ചാണകമുപയോഗിച്ച് സുഭാഷ് പലേക്കറുടെ സീറോ ബജറ്റ് പ്രകൃതി കൃഷിരീതിയിലാണ് ഇവിടെ കൃഷി നടത്തിയത്. വിളയിച്ചെടുത്ത തവിടുള്ള ജ്യോതി അരിക്ക് കിലോ 70 രൂപയാണ് വില. വിഷമില്ലാത്ത ചോറുണ്ണാന്‍ നിരവധി പേരാണ് അരി മുന്‍കൂട്ടി ബുക്ക് ചെയ്യാനെത്തുന്നത്.

Manju Warrier inaugurating Sreenivasan's paddy fields3

Manju Warrier inaugurating Sreenivasan's paddy fields1

Loading...

Leave a Reply

Your email address will not be published.

More News