Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളത്തിന്റെ പ്രിയ നായിക മഞ്ജു വാര്യര്‍ സൂര്യയുടെ നായികയായി തമിഴിൽ അരങ്ങേറ്റം കുറിക്കുന്നുവെന്ന വാർത്ത നിഷേധിച്ച് നടൻ സൂര്യ തന്നെ രംഗത്തെത്തി. വാർത്ത അടിസ്ഥാന രഹിതമാണെന്ന് സൂര്യയുടെ നിര്‍മാണ കമ്പനിയായ 2 ഡി എൻറര്‍ടെയ്ന്‍മെന്റ് അറിയിച്ചു. മഞ്ജു വാരിയര്‍ ചിത്രത്തിലില്ലെങ്കിലും മറ്റൊരു മലയാളി താരം തന്നെയാണ് ഈ ചിത്രത്തില്‍ സൂര്യയ്ക്ക് നായികയാകുന്നതെന്നാണ് സൂചന. നായികയായി അമലപോൾ എത്തുമെന്നും വാർത്തകളുണ്ട്. പാണ്ഡ്യരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സൂര്യയുടെ നായികയായാണ് മഞ്ജുവിന്റെ തമിഴ് അരങ്ങേറ്റമെന്നായിരുന്നു വാര്‍ത്തകള്‍ വന്നത്. ഡി 2 എന്റര്‍ടൈന്‍മെന്റ് തന്നെയാണ് ചിത്രത്തില്‍ മഞ്ജു വാര്യരല്ല നായികയെന്ന് അറിയിച്ചതും. നേരത്തെ മഞ്ജുവിന്‌റെ ‘ഹൗ ഓള്‍ഡ് ആര്‍ യു’വിന്റെ റീമേക്ക് അവകാശം സൂര്യ സ്വന്തമാക്കിയിരുന്നു. ജ്യോതികയാണ് തമിഴില്‍ മഞ്ജുവിന്റെ വേഷത്തിലെത്തുന്നത്. ചിത്രം തെലുങ്കിലേക്കും ഹിന്ദിയിലേക്കും മൊഴിമാറ്റാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ സൂര്യ. സൂര്യയുടെ അടുത്തതായി തീയറ്ററിലെത്തുന്ന സിനിമ ‘മാസ്’ആണ്.
Leave a Reply