Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 23, 2024 5:43 pm

Menu

Published on November 21, 2014 at 4:26 pm

ആഷിക് അബു ചിത്രത്തിൽ റിമ കല്ലിങ്കലും മഞ്ജു വാര്യരും ഒന്നിക്കുന്നു

manju-warrier-rima-kallingal-in-aashiq-abus-film

ആഷിക് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മഞ്ജു വാര്യരും റിമ കല്ലിങ്കലും ഒന്നിക്കുന്നു.’ റാണി പത്മിനി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ റാണിയായി റിമയും പത്മിനിയായി മഞ്ജുവുമാണ് എത്തുന്നത്. ഗാങ്‌സ്റ്ററിനു ശേഷം ആഷിക് സംവിധാനം ചെയ്യുന്ന റാണിപദ്മിനി മഞ്ജുവിന്റെ തിരിച്ചുവരവിലെ മൂന്നാമത്തെ സിനിമയാണ്. കൊച്ചിയില്‍നിന്നു തുടങ്ങി ഡല്‍ഹി വഴി ഹിമാചല്‍പ്രദേശിലേക്കു നീളുന്ന യാത്രയില്‍ അപരിചിതരായ, വ്യത്യസ്ത ലക്ഷ്യങ്ങളുള്ള രണ്ട് സ്തീകളളുടെ യാത്രയുടെ കഥയാണ് ഈ ചിത്രത്തിന്റെ പ്രമേയം . നായിക പ്രാധാന്യമുള്ള ചിത്രമാണ് റാണി പത്മിനി. ജനുവരി ആദ്യം ചിത്രീകരണം തുടങ്ങുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ കൊച്ചിയും ഡല്‍ഹിയും ഹിമാചല്‍പ്രദേശുമാണ്. ശ്യം പുഷ്‌ക്കരന്‍, രവി എന്നിവര്‍ ചേര്‍ന്നാണ്‌ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്‌. മോഹന്‍ലാലിന്റെ നായികയായി സത്യന്‍ അന്തിക്കാട്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്‌ മഞ്ജു ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.അതെ സമയം വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ചെറിയൊരു ഇടവേള എടുത്തിരുന്ന റിമ തിരിച്ചു വരുന്ന ചിത്രം കൂടിയാണ് രാഗിണി പത്മിനി.

Loading...

Leave a Reply

Your email address will not be published.

More News