Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം : ജൂണ്‍ മാസത്തെ മനോരമയുടെ വനിതയ്ക്കും മാതൃഭൂമിയുടെ ഗൃഹലക്ഷ്മിക്കും ഒരേ മുഖചിത്രം. മലയാളികളുടെ പ്രിയ താരമായ മഞ്ജു വാര്യരുടെ ഒരേ പോസിലുള്ള ഫോട്ടോയാണ് രണ്ട് പ്രസിദ്ധീകരണങ്ങളും ഒരേ സമയം പുറത്തിറക്കിയിരിക്കുന്നത്. വനിത പുറത്തിറക്കിയത് മെയ് 28 നും ഗൃഹലക്ഷ്മി പുറത്തിറങ്ങിയത് മെയ് 29നുമാണ്. ധാത്രിയുടെ പരസ്യത്തിൽ മഞ്ജു വാര്യർ അഭിനയിച്ചിട്ടുള്ള ഫോട്ടോയാണ് രണ്ടു പ്രസിദ്ദീകരണങ്ങളും കവർ ചിത്രമായി ഉപയോഗിച്ചിരിക്കുന്നത്.മാത്രമല്ല വനിതയുടെയും ഗൃഹലക്ഷ്മിയുടെയും കവർ സ്റ്റോറി മഞ്ജു വാര്യരുടെ അഭിമുഖമാണ്.രണ്ടിലും മഞ്ജു പറഞ്ഞിട്ടുള്ളതും ഒരേ കാര്യങ്ങളുമാണ്. ഇതിൽ എന്തെങ്കിലും ബിസിനസ്സ് പദ്ധതി ഉണ്ടോ എന്നാണ് നാട്ടുകാരുടെ സംശയം. എന്നാൽ മാതൃഭൂമിയും മനോരമയും ചിത്രങ്ങൾക്ക് ക്രെഡിറ്റും കൊടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.വലിയ പ്രാധാന്യമുള്ള വാർത്തകൾ വരുമ്പോൾ പത്രങ്ങളിൽ ചില ചിത്രങ്ങങ്ങളും തലക്കെട്ടും ഒരേ പോലെ വരാറുണ്ട്.എന്നാൽ മാഗസീനുകളിൽ ഇങ്ങനെ സംഭവിക്കുന്നത് അപൂർവമാണ്.
–
–
കടപ്പാട് : One India Malayalam
Leave a Reply