Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി : കെപിസിസിയുടെ മദ്യത്തിനെതിരായ പ്രചാരണത്തിന് പിന്തുണയുമായി മഞ്ജുവാര്യര്‍. ജൂണ്‍ 26 നു കോണ്‍ഗ്രസ് ആഭിമുഖ്യത്തില്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ നടത്തിയിരുന്ന ‘ലഹരി വിരുദ്ധ ജനകീയ വേദി’ എന്ന പരിപാടിയുടെ ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്താണ് മഞ്ജു കോണ്‍ഗ്രസ്സിനു പിന്തുണ നല്‍കിയിരിക്കുന്നത്.ലഹരിയ്‌ക്കെതിരൊയ ഈ മുന്നേറ്റത്തിനെ പിന്തുണയ്‌ക്കേണ്ടത് എല്ലാ മലയാള്കളുടെയും കടമായാണെന്നും മുന്നേറ്റത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നാണ് മഞ്ജുവാര്യര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്.ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ചിത്രത്തിൻറെ വന്‍ വിജയത്തിനു ശേഷം സിനിമാ ലോകത്തുനിന്ന് അവഗണ നേരിടുമ്പോഴാണ് കോണ്‍ഗ്രസ് നേതാക്കള്‍ മഞ്ജുവിനെ ഏറ്റെടുത്തിരിക്കുന്നത്.സര്‍ക്കാരിന്റെ സംരംഭമായ ‘ഷീ ടാക്‌സി’യുടെ ബ്രാന്‍ഡ് അംബാസഡറായാണ് മഞ്ജു ആദ്യമായി സര്‍ക്കാര്‍ പരിപാടിയില്‍ സഹകരിച്ചത്. പിന്നീടങ്ങോട്ട് സ്ഥിരരാമയി സര്‍ക്കാര്‍ പരിപാടികളില്‍ മഞ്ജു സാന്നിധ്യമായിരുന്നു.തങ്ങളുടെ വകുപ്പിന്റെ പരിപാടികളില്‍ മഞ്ജുവിനെ പങ്കെടുപ്പിക്കുന്നത് മന്ത്രിമാര്‍ തമ്മില്‍ മത്സരിക്കുകയും ചെയ്തിരുന്നു. ഏറ്റവുമൊടുവില്‍ എം.കെ. മുനീറാണ് മഞ്ജുവിനെ തന്റെ വകുപ്പിന്റെ പരിപാടിയില്‍ ബ്രാന്‍ഡ് അംബാസഡറാക്കിയത്. കുടുംബശ്രീ വഴി ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാന്‍ സിനിമാതാരം മഞ്ജു വാര്യര്‍ ബ്രാന്‍ഡ് അംബാസഡറായി ആവിഷ്‌കരിക്കുന്ന പദ്ധതി ജൂലൈയില്‍ തുടങ്ങുമെന്നു മന്ത്രി എം.കെ. മുനീര്‍ പ്രഖ്യാപിച്ചു.ടെറസ് ഉള്‍പ്പെടെ ഇടങ്ങളില്‍ കൃഷി ചെയ്യാവുന്ന രീതിയിലാണു പദ്ധതി. ‘ഹൗ ഓള്‍ഡ് ആര്‍ യു’വില്‍ മഞ്ജുവിന്റെ കഥാപാത്രത്തില്‍നിന്ന് പ്രേരണ ഉള്‍ക്കൊണ്ടാണ് മുനീര്‍ മഞ്ജുവിനെ ബ്രാന്‍ഡ് അംബാസഡറാക്കിയത്. അതിനു പിന്നാലെ കെപിസിസിയുടെ മദ്യത്തിനെതിരായ പ്രചാരണത്തില്‍ പിന്തുണ അര്‍പ്പിച്ച് മഞ്ജു വാര്യര്‍ രംഗത്തെത്തി യിരിക്കുന്നത്.
Leave a Reply