Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളികളുടെ പ്രിയ നടി മഞ്ജുവാര്യര്‍ സിനിമയിലേക്ക് തിരിച്ചെത്തുന്നു.അതും നമ്മുടെ സ്വന്തം ലാലേട്ടനോടൊപ്പം.ഈ വാര്‍ത്തയാണ് ഇപ്പോള്‍ കാട്ടുതീ പോലെ സോഷ്യല്‍ മീഡിയയില്‍ പരക്കുന്നത് . അതെ സത്യമാണ് .മോഹന്‍ലാലും മഞ്ജുവാര്യരും ഒരുമിച്ച് അഭ്രപാളിയില്‍ എത്തുന്നു,അതും രഞ്ജിത്ത് സിനിമയിലുടെ.ഏറെക്കാലമായുള്ള അഭ്യൂഹങ്ങള്‍ക്ക് ഇതോടെ വിരാമമാകുകയാണ്. നിര്‍മ്മാതാവുമായി മഞ്ജു കരാര്‍ ഒപ്പിട്ടുകഴിഞ്ഞു. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. നംവബര്‍ അവസാനമോ ഡിസംബര്‍ ആദ്യമോ ചിത്രീകരണം തുടങ്ങും. ചിത്രത്തില്‍ മോഹന്‍ലാലിനും മഞ്ജുവാര്യര്‍ക്കും തുല്യപ്രാധാന്യമുള്ള വേഷമായിരിക്കുമെന്ന് രഞ്ജിത്ത് അറിയിച്ചു.സമ്മര്‍ ഇന്‍ ബെതലെഹേം,ആറാം തമ്പുരാന്‍,കന്മദം എന്ന ചിത്രങ്ങളിലാണ് ഇരുവരും ഇതിനുമുമ്പ് ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്.ഈ രണ്ടു സിനിമകളും വമ്പന്‍ ഹിറ്റുകളുമായിരുന്നു .അതുകൊണ്ട് തന്നെ മാറ്റൊരു സൂപ്പര്‍ ഹിറ്റ് സിനിമ തന്നെയാണ് ഏവരും ഈ കൂട്ടുകെട്ടില്‍ നിന്നും പ്രതീക്ഷിക്കുന്നതും.നമുക്ക് കാത്തിരിക്കാം .
Leave a Reply