Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 11:51 pm

Menu

Published on July 31, 2013 at 1:47 pm

മഞ്ജുവും ബച്ചനും ഒരുമിച്ച കല്യാണ്‍ ജുവലേഴ്‌സ് പരസ്യത്തിന്റെ റിലീസ് ഇന്ന്

manju-warriers-kalyan-ad-going-on-air

കൊച്ചി:മഞ്ജു വാര്യരും അമിതാഭ് ബച്ചനും ഒരുമിക്കുന്ന കല്യാണ്‍ ജുവലേഴ്‌സ് പരസ്യത്തിന്റെ റിലീസ് ഇന്ന്.പുതുമയാര്‍ന്ന രീതിയിൽ പരസ്യം ആദ്യം പ്രത്യക്ഷപ്പെടുന്നത് യൂട്യൂബിലാണ് .കൂടാതെ മഞ്ജു വാര്യരുടെയും അമിതാഭ് ബച്ചന്റെയും ഔദ്യോഗിക വെബ് സൈറ്റുകളിലും ഈ പരസ്യം കാണാം.ഒരു മണിക്കൂറിനകം ടി.വി. ചാനലുകളും സംപ്രേഷണം ചെയ്തു തുടങ്ങും. ഇന്ത്യയില്‍ ഇതാദ്യമായാണ് ഒരു പരസ്യം യൂടൂബിലൂടെ റിലീസ് ചെയ്യുന്നത്. പ്രേക്ഷകര്‍. ആകാംക്ഷയോടെ കാത്തിരിക്കുന്ന പരസ്യമാണ് ഇത്. പതിനാലു വര്‍ഷത്തിനു ശേഷം മഞ്ജു വാര്യര്‍ അഭിനയരംഗത്തേക്ക് മടങ്ങിയെത്തുന്ന ശുഭമുഹൂർത്തമാണിത് .മലയാളികളുടെ പ്രിയ നടി മഞ്ജു വാര്യരുടെ ഈ തിരിച്ചുവരവാണ് കല്യാണ്‍ പരസ്യത്തെ ശ്രദ്ധേയമാക്കിയത്.മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും പരസ്യം പുറത്തിറക്കുന്നുണ്ട്. സൂപ്പര്‍താരങ്ങളായ പ്രഭു, നാഗാര്‍ജുന, ശിവരാജ്കുമാര്‍ എന്നിവരാണ് അന്യ ഭാഷകളില്‍ മഞ്ജുവിന്റെ നായകന്മാരാകുന്നത്. രണ്ടു കോടിയിലധികമാണ് ഈ രണ്ടു മിനിട്ട് പരസ്യത്തിന്റെ നിര്‍മാണച്ചെലവ്. മുംബൈ ദാദാ സാഹേബ് ഫിലിം സിറ്റിയിലായിരുന്നു ചിത്രീകരണം.

Loading...

Leave a Reply

Your email address will not be published.

More News