Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മഞ്ജുവിന്റെ പുതിയ കല്യാണ്‍ ജ്വല്ലേഴ്‌സ് പരസ്യം വിവാദത്തിലായിരിക്കുകയാണ് . തങ്ങളുടെ തൊഴിലിനെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ച് നഴ്‌സുമാരാണ് പരസ്യത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ വജ്രാഭരണങ്ങളുടെ പരസ്യത്തിലാണ് മഞ്ജു നഴ്‌സായി പ്രത്യക്ഷപ്പെട്ടുന്നത്. ഇനി എല്ലാവര്‍ക്കും വജ്രം വാങ്ങാം എന്നതാണ് പരസ്യവാചകം. എന്നാല്‍ സംഭവം അത്ര ഏറ്റില്ലെന്നുമാത്രമല്ല, തിരിച്ചടിക്കുകയും ചെയ്തു. നേഴ്‌സിംഗ് മോശം തൊഴിൽ ആണ് എന്ന സന്ദേശമാണ് ഈ പരസ്യം നല്‍കുന്നത് ഒരു വിഭാഗം നഴ്‌സുമാര്‍ ആരോപണം ഉന്നയിച്ച് കഴിഞ്ഞു. നേഴ്‌സുമാരെ സാധാരണക്കാരുടെ ഉദാഹരണമാക്കി മാറ്റിയത് പരസ്യം രൂപകല്‍പ്പന ചെയ്തവരുടെ മനസ്സിന്റെ വൈകല്യം ആണെന്നും ഇവര്‍ പറയുന്നു. ചില കോണുകളില്‍ നിന്നെങ്കിലും കല്ല്യാണ്‍ ആഭരണങ്ങള്‍ ബഹിഷ്‌കരിക്കുക തുടങ്ങിയ ആഹ്വാനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. നേഴ്‌സുമാരെ വെറും ദരിദ്രവാസികളായി കരുതുന്ന കല്ല്യാണ്‍ ജൂവലേഴ്‌സില്‍ നിന്ന് വജ്രമെന്നല്ല സ്വര്‍ണ്ണം പോലും വാങ്ങരുത് എന്ന ഫേസ്ബുക്ക് പ്രചാരണം ശക്തമാണ്.യൂറോപ്പിലും അമേരിക്കയിലും ഒക്കെ അവധിക്കാലം ആയതിനാല്‍ ധാരാളം നേഴ്‌സുമാര്‍ ഇപ്പോള്‍ നാട്ടില്‍ അവധിക്ക് വന്നിട്ടുണ്ട് എന്നതും ഈ പരസ്യം ഇപ്പോള്‍ തിരഞ്ഞെടുക്കാന്‍ കാരണമായി. ഏത് സാധാരണക്കാര്‍ക്കും വജ്രം വാങ്ങാം എന്ന സന്ദേശം വഴി നേഴ്‌സുമാരെ ഇതിലേക്ക് അടുപ്പിക്കുകയാണ് ലക്ഷ്യമെന്ന് കല്ല്യാണിന്റെ ല ക്ഷ്യമെന്ന് കല്ല്യാണിന്റെ പരസ്യ വിഭാഗം തന്നെ പറയുന്നുണ്ട്.എന്തായാലും ഈ പരസ്യം ചാനലുകളിലൊന്നും ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല. പത്രങ്ങളില്‍ മാത്രമാണ് വന്നിട്ടുള്ളത്.
Leave a Reply