Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 2:45 pm

Menu

Published on May 4, 2013 at 5:20 am

മന്‍മോഹന്‍ അസമില്‍ നിന്നുതന്നെ രാജ്യസഭയിലേക്ക് മത്സരിച്ചേക്കും

manmohan-singh-will-participate-in-election-from-assam-itself

ഗുവാഹാട്ടി: അസമില്‍നിന്ന് ഒഴിവു വരുന്ന രണ്ട് രാജ്യസഭാ സീറ്റുകളിലൊന്നില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തന്നെ മത്സരിച്ചേക്കും. ഇക്കാര്യത്തില്‍ ഇനിയും വ്യക്തതയായിട്ടില്ലെങ്കിലും മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് പ്രധാനമന്ത്രിയോട് വീണ്ടും സംസ്ഥാനത്തുനിന്നുതന്നെ മത്സരിക്കണമെന്ന് അപേക്ഷിച്ചെന്നാണ് സൂചന. കഴിഞ്ഞതവണയും മന്‍മോഹന്‍ അസമില്‍നിന്നുള്ള രാജ്യസഭാ സീറ്റില്‍നിന്ന് മത്സരിച്ചാണ് പാര്‍ലമെന്‍റിലെത്തിയത്.

ഒഴിവുവരുന്ന സീറ്റുകളില്‍ രണ്ടാമത്തേതില്‍നിന്നുള്ള നിലവിലെ എം.പി. അസം ഗണപരിഷത്തിന്റെ ദീപക് ദാസ് ആണ്. ജൂണ്‍ 14 നാണ് ഇരുവരുടെയും രാജ്യസഭാംഗത്വത്തിന്റെ കാലാവധി അവസാനിക്കുന്നത്. മെയ് 30നാണ് തിരഞ്ഞെടുപ്പ് നടക്കുക. മെയ് 20നാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.

1991-ലാണ് മന്‍മോഹന്‍ അസമില്‍നിന്ന് ആദ്യമായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 1995, 2001, 2007 വര്‍ഷങ്ങളിലും അദ്ദേഹം സംസ്ഥാനത്തുനിന്ന് രാജ്യസഭയിലെത്തി. ഇത്തവണ സംസ്ഥാനത്തെ ഇരു സീറ്റുകളും കോണ്‍ഗ്രസ് നേതൃത്വംനല്‍കുന്ന മുന്നണി നേടാനാണ് സാധ്യത.

Loading...

Leave a Reply

Your email address will not be published.

More News