Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2024 9:40 pm

Menu

Published on October 21, 2014 at 3:50 pm

മനോഹർ ലാൽ ഖട്ടാർ ഹരിയാന മുഖ്യമന്ത്രി

manohar-lal-khattar-appointed-as-haryana-chief-minister

ചണ്ഢീഗഡ്: ഹരിയാന മുഖ്യമന്ത്രിയായി മനോഹർ ലാൽ ഖട്ടറിനെ തെരഞ്ഞെടുത്തു. . കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡുവിന്റെ അധ്യക്ഷതയിൽ ചേർന്ന ബി.ജെ.പി നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഏറെ അടുപ്പമുള്ള നേതാവാണ് അറുപതു കാരനായ മനോഹര്‍ ലാല്‍ ഖട്ടാര്‍.  ജാട്ട് സമുദായത്തിന് പുറത്ത് നിന്ന് ഒരാള്‍ മുഖ്യമന്ത്രിയാകണമെന്ന പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനത്തെ തുടര്‍ന്നാണ് ഘട്ടറിന് നറുക്കുവീണത്.15 വര്‍ഷത്തിന് ശേഷമാണ് ഹരിയാണയില്‍ ജാട്ടുകാരനല്ലാത്ത ഒരാള്‍ മുഖ്യമന്ത്രിയാകുന്നത്. 1980 മുതല്‍ 1994 വരെ ആര്‍.എസ്.എസ്സിന്റെ സജീവപ്രവര്‍ത്തകനായിരുന്ന ഘട്ടര്‍ അതിന് ശേഷം ബി.ജെ.പിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനായാണ് ഘട്ടര്‍ അറിയപ്പെടുന്നത്. മോദി ഹരിയാണയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചതും ഘട്ടര്‍ ജനവിധി തേടിയ കര്‍ണാലില്‍ നിന്നായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹരിയാണയില്‍ ബി.ജെ.പിയുടെ പ്രചാരണ കമ്മിറ്റി ചെയര്‍മാനായിരുന്നു.ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കൂടിയായ ഘട്ടര്‍ കര്‍ണാലില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തിലാണ് ഇത്തവണ ജയിച്ചത്. ജാട്ട് ഇതര സമുദായക്കാരായ പിന്നാക്ക വിഭാഗത്തിന്റെയും ദളിതരുടേയും ഉറച്ച പിന്തുണയായിരുന്നു ബി.ജെ.പിയെ ഒറ്റയ്ക്ക് അധികാരത്തിലെത്തിച്ചത്. ആ നിലയ്ക്ക് സംസ്ഥാനം അടക്കി ഭരിച്ച ജാട്ടുകള്‍ക്ക് പുറത്ത് നിന്ന് ഒരാള്‍ തന്നെ മുഖ്യമന്ത്രിയാകട്ടെ എന്ന് പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News