Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി :കേന്ദ്രമന്ത്രിസഭ വികസനത്തിൻറെ ഭാഗമായി കൂടുതൽ മന്ത്രിമാരെ ഉൾപ്പെടുത്തിയേക്കുമെന്നതായി റിപ്പോർട്ട്. വികസനം ഞായറാഴ്ചയുണ്ടായേക്കും. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പ്രതിരോധമന്ത്രിയായേക്കുമെന്ന് സൂചനയുണ്ട്. പുതുമുഖങ്ങളടക്കം പത്തോളം പേരെ ഉള്‍പ്പെടുത്തിയുള്ള വികസനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷ്യമിടുന്നത്. 11 പുതിയ മന്ത്രിമാരെ കൂടി ഉൾപ്പെടുത്തും.കേരളത്തിൽ നിന്ന് ഇത്തവണയും ആർക്കും സാദ്ധ്യതയില്ലെന്നാണ് റിപ്പോർട്ട്.ബീഹാറിലെ മുതിർന്ന് ബി.ജെ.പി നേതാവ് അശ്വിനി ചൗബേ, യശ്വന്ത് സിൻഹയുടെ മകൻ ജയന്ത് സിൻഹ, മുൻ വക്താവ് മുക്താർ അബ്ബാസ് നഖ്‌വി എന്നിവരും പരിഗണിക്കപ്പെടുന്നുണ്ട്. സഹമന്ത്രിമാരായ നിർമ്മലാ സീതാരാമൻ, പ്രകാശ് ജാവേദ്ക്കർ എന്നിവർക്ക് കാബിനറ്റ് പദവി നൽകിയേക്കും.
അരുൺ ജയ്റ്റ്‌ലിക്കാണ് ഇപ്പോൾ പ്രതിരോധത്തിന്റെ അധിക ചുമതല. വകുപ്പിനു മാത്രമായി മന്ത്രി വേണമെന്ന ആവശ്യം പല കാരണങ്ങളാൽ ശക്തമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആർ.എസ്.എസിന്റെയും പ്രത്യേക താല്പര്യപ്രകാരമാണ് മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് പരിക്കറിനെ രാജിവെപ്പിച്ച് കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നത്മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രചരണ വേളയിൽ മനോഹർ പരിക്കറിനെ മോദി കേന്ദ്രമന്ത്രിസഭയിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം താൽപര്യക്കുറവ് പ്രകടിപ്പിച്ചിരുന്നു. പക്ഷേ മോദി നിർബന്ധിച്ചപ്പോൾ വഴങ്ങുകയായിരുന്നു. പരിക്കറിനെ മോദിയും പാർട്ടി അദ്ധ്യക്ഷൻ അമിത് ഷായും ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.പരിക്കർ ഒഴിഞ്ഞാൽ ഗോവയിൽ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുക ഡെപ്യൂട്ടി മുഖ്യമന്ത്രി ഫ്രാൻസിസ് ഡിസൂസയും കേന്ദ്ര ആരോഗ്യ സഹമന്ത്രി ലക്ഷ്മികാന്ത് പർസേക്കറുമായിരിക്കും.
Leave a Reply